പാലക്കാട്: നഗര ഹൃദയത്തില്‍ വിക്ടോറിയ കോളേജിന്റെ സ്ഥലം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പരാതി. നിര്‍മ്മാണം തുടങ്ങിയ സ്ഥലം കോളേജിന്റേതാണെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സ്ഥലത്ത് വേലി കെട്ടി കോളേജിന്റെ ബോര്‍ഡ് സ്ഥാപിച്ചു.
കഴിഞ്ഞ ദിവസമാണ് കോളേജിന് മുന്നിലുള്ള സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് നിര്‍മ്മാണം തുടങ്ങിയത്. ഇന്നലെ രാവിലെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയിലെ ചിലര്‍ സ്ഥലം കോളേജിന്റേതാണെന്നും അവിടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായും വെളിപ്പെടുത്തിയത്. അതോടെ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കോളേജ് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഇതിനു ശേഷം നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയവര്‍ സ്ഥലം വിട്ടതായാണ് വിവരം. നഗരത്തിലെ ഭൂമാഫിയയാണ് സ്ഥലം കയ്യേറി നിര്‍മ്മാണം തുടങ്ങിയതെന്ന വിവരവുമുണ്ട്.
ഇവിടെ നഗരസഭയുടെ അനുമതിയോടെ മില്‍മാ ബൂത്ത് അടക്കമുള്ള ചെറുകിട സ്ഥാനപങ്ങള്‍ തുടങ്ങാന്‍ പദ്ധതി ഉള്ളതായി സൂചനയുണ്ട്. നഗരസഭാ കൗണ്‍സിലറുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ടൗണ്‍ സര്‍വ്വേയറോട് ആവശ്യപ്പെട്ടതായി നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: