തൃശൂര്‍: പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചുവെന്ന് കൗണ്‍സില്‍ യോഗത്തില്‍ തെറ്റായി വിശദീകരണം നല്കിയ സംഭവത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങല്‍ തമ്മില്‍ വാഗ്വാദം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് അഡ്വ.സുബിബാബുവിന്റെ ചോദ്യത്തിന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരംലഭിച്ചുവെന്ന് മറുപടി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബന്ധുനിയമന വിവാദമാണ് നിറഞ്ഞ് നിന്നത്.
വ്യാഴാഴ്ചയിലെ കൗണ്‍സില്‍ യോഗത്തില്‍ പൊതുചര്‍ച്ചയിലാണ് എ.പ്രസാദ് ഡെപ്യൂട്ടി മേയര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉന്നയിച്ചത്. ഇതോടൊപ്പം തെറ്റിദ്ധരിപ്പിച്ചതിന് ഡെപ്യൂട്ടി മേയര്‍ തെറ്റ് സമ്മതിക്കണമെന്നും, സെക്രട്ടറി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം. അഡ്വ. എം.കെ.മുകുന്ദന്,ജാണ് ഡാനിയേല്‍, അഡ്വ.സുബിബാബു, ടി.ആര്.സന്തോഷ്, ഫ്രാന്‍സീസ് ചാലിശേരി എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യങ്ങളുമായി എഴുന്നേറ്റു. ഇതോടെ കൗണ്‍സില്‍ യോഗം ബഹളത്തിലായി.
തന്റെ വിശദീകരണത്തിന് ശേഷം സെക്രട്ടറി മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ഡെപ്യൂട്ടി മേയര്‍ എഴുന്നേറ്റു. താന്‍ അന്ന് നല്‍കിയത് ഡി.പി.സി അനുമതി ലഭിച്ചെന്ന് തന്നെയാണെന്നും, എന്നാല്‍ സാങ്കേതികമായി അനുമതി ലഭിച്ചിട്ടില്ലെന്നത് ശരിയാണെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.താന്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. താന്‍ കൂടി ഉള്‍പ്പെട്ട ഡി.പി.സി ഇതുവരെയും കമ്മിറ്റി ചേര്‍ന്നിട്ടില്ല. ആസൂത്രണബോര്‍ഡ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഒക്ടോബര്‍ അഞ്ചിന് തന്നെ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ചുള്ള ഫയലുകളെല്ലാം അയച്ചു കഴിഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി സാങ്കേതികത്വം മാത്രമാണ്.
പദ്ധതികള്‍ക്ക് തടസമില്ലെന്നുമാണ് അറിയിച്ചത്. ഇത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും ഡെപ്യൂട്ടി മേയര്‍ വിശദീകരിച്ചു.പട്ടാളം റോഡ് വികസനത്തില്‍ ഫയല്‍ കേന്ദ്രത്തിന്റെ അംഗീകാരത്തിന് കാത്തിരിക്കുകയാണെന്നും, ബി.ജെ.പി കൗണ്‍സിലര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കത്ത് നല്‍കിയിട്ടുണ്ടെýന്നും മേയര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: