ഗവി: തോട്ടം തൊഴിലാളികളും വനവാസികളുമടക്കം ആയിരത്തിലേറെ ആളുകള്‍ താമസിക്കുന്ന ഗവിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല.
നിലവില്‍ പ്രാഥമികാരോഗ്യകേന്ദ്രം പേരിനുണ്ടെങ്കിലും അവിടെ ഡോക്ടര്‍ ഇല്ല. നഴ്സാണ് പരിശോധനയും രോഗനിര്‍ണ്ണയവും മരുന്ന് നിശ്ചയിക്കലും നടത്തുന്നത്. വല്ലപ്പോഴും സീതത്തോട്ടില്‍ നിന്നും എത്തുന്ന ഡോക്ടറാണ് ഏക ആശ്രയം.
ഡോക്ടറെത്തുന്ന വാഹനത്തിന് ചുറ്റും രോഗികള്‍ കൂട്ടംകൂടി നിന്നാണ് മരുന്ന് വാങ്ങുന്നതും പരിശോധനയും എല്ലാം. ഡോക്ടര്‍ക്കോ രോഗിക്കോ ഇരിക്കാന്‍പോലും സൗകര്യമില്ല. കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വനപാതയിലൂടെ 35 കിലോമീറ്ററിലേറെ സഞ്ചരിച്ച് വണ്ടിപ്പെരിയാറിലെത്തിയാല് മാത്രമേ അടിയന്തിര ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാകൂ.
വനനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ വള്ളിക്കട് ചെക്ക്പോസ്റ്റ് കടന്നുപോകുക അസാധ്യമാണുതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: