തിരുവല്ല: വൈദ്യുതാഘാതമേറ്റ് മരിച്ച സ്നേഹജന്റെ കുടുംബത്തിന് ഇനി ചോരാത്ത വീട്ടില്‍ താമസിക്കാം. ഈ വീടീന്റെ ദയനീയസ്ഥിതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മാന്നാറില്‍ നടപ്പിലാക്കിവരുന്ന ചോരാത്ത വീട് ഭവനപുനരുദ്ധാരണപദ്ധതിയില് ഉള്‍പ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് കടപ്ര വളഞ്ഞവട്ടം കോമളത്ത് വീട്ടില്‍ സ്നേഹജന് വീടിന്റെ മുന്‍വശത്തുള്ള പറമ്പില്‍വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 112 വര്‍ഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ പഴയ തറവാട്ടിലായിരുന്നു സ്നേഹജനും കുടുംബവും താമസിച്ചിരുന്നത്. മേല്‍ക്കൂര പട്ടികയും കഴുക്കോലും ദ്രവിച്ച് നിലംപൊത്താറായ സ്ഥിതിയിലായിരുന്നു. ചുവരുകളും തകര്‍ന്ന നിലയിലായിരുന്നു.
എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വളഞ്ഞവട്ടത്തെ ഈ വീട് ഏറ്റെടുക്കുകയായിരുന്നു. സ്നേഹജന്റെ വീട് നവീകരിച്ചുകൊണ്ട് ജില്ലാതല ഉദ്ഘാടനം കോമളത്ത് വീട്ടില്‍ ഡോ. ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. .മുന്‍ഗ്രാമപഞ്ചായത്തംഗം കെ.എ. കരീമിന്റെ നേതൃത്ത്വത്തില്‍ കക്ഷിരാഷ്ടീയത്തിനപ്പുറമുള്ള ചിലസമനുസുകളും സേവാ സന്നദ്ധരായ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.പദ്ധതിക്കായി ആരു ടെയും കൈയ്യില്‍ നിന്ന് നേരിട്ട് പണം വാങ്ങില്ല.നിര്‍മ്മാണ സാമിഗ്രികളായാണ് അവരവരുടെ അര്‍പ്പണം നടത്തേണ്ടച്.മാന്നാറില്‍ നടന്ന ചടങ്ങില്‍ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അദ്ധ്യക്ഷതവഹിച്ചു. എം.ജി. സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിപ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പതിനെട്ട് വീടുകള്‍ വെച്ച് നല്കി. ചോരാത്ത വീട് പദ്ധതി ചെയര്മാന് കെ.എ. കരിം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍കുര്യന്‍, വൈസ് പ്രസിഡന്റ് സുമാ ചെറിയാന്, ബ്ലോക്ക്പഞ്ചായത്തംഗം എം.ബി. നൈനാന്, മാന്നാര്‍ ഗ്രാമപഞ്ചായത്തംഗം അജീഷ് കോടാകേരില്‍, റെജികുമാര്‍, റോയി പുത്തന്പുരയക്ക്ല്, പി.എം. ഷൈലജ, കെ. പീതാംബരദാസ്, ശശിധരന് തയ്യൂര്‍, കെ.എ. റംലത്ത്, പി. തോമസ്, സൈനജ പി. ദാസ്, അജിതകുമാരി, കെ.എസ്. ദേവനാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പദ്ധതി പ്രകാരം ഇതുവരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പതിനെട്ട് വീടുകള്‍ വെച്ച് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: