തൃശൂര്‍: ശക്തന് മത്സ്യമാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിട്ടതുമൂലം കോടികളുടെ നഷ്ടം. ചെറുകിട മത്സ്യകച്ചവടക്കാരാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. മാലിന്യപ്രശ്നത്തെച്ചൊല്ലിയാണ് കോര്പ്പറേഷന് അറ്റകുറ്റപണികള്‍ക്കായി അഞ്ചു ദിവസത്തേക്ക് മാര്‍ക്കറ്റ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ഇവിടെ 35 മുറികളാണ് ഉള്ളത്. ആകെ പത്ത് മൊത്തലേലക്കാരാണ് മാര്‍ക്കറ്റില്‍. ഏകദേശം ആയിരത്തോളം തൊഴിലാളികള്‍ ഇവിടെയുണ്ട്. അമ്പത് ലക്ഷം മുതല്‍ 75ലക്ഷം വരെയാണ് ഒരുദിവസം ഇവിടെ നടക്കുന്ന ലേലം. ഇടനിലക്കാര്‍ മുഖേനയാകുമ്പോള്‍ അത് ഒന്നരക്കോടിയോളമാകും. മാലിന്യം നീക്കല്‍ നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് മാലിന്യം നീക്കം ചെയ്തിരുന്നത്. ഇത് പിന്നീട് വളമായി തിരിച്ച് കേരളത്തിലേക്ക് തന്നെ എത്തിക്കുകയുമായിരുന്നു. ചീഞ്ഞുനാറിയ അവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നതിന് മാര്‍ക്കറ്റിലെ ചിലര്‍ക്ക് നല്‍കിയിരുന്ന പകിടി പോരാ എന്നതിനെചൊല്ലിയായിരുന്നു അവര്‍ ഇവ കൊണ്ടുപോകുന്നത് നിര്‍ത്തലാക്കിയത്. ഇതാണ് മാലിന്യനീക്കം തടസ്സപ്പെടാനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: