പാലക്കാട്: മലമ്പുഴ ഗാര്‍ഡനിലെ ദിവസവേതന ജീവനക്കാരെസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് വര്‍ഷത്തിലേറെയായി ജോലി ചെയ്തിട്ടും വര്‍ധിപ്പിച്ച വേതനം പോലും നല്‍കുന്നില്ല. മലമ്പുഴ ഗാര്ഡന് പരിപാലനം ജില്ലാ ടൂറിസം പ്രമോഷന്റെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ ജീവനക്കാരെ ജലസേചന വകുപ്പിന്റെ കീഴില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ഡിടിപിസി ജീവനക്കാരെന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും വര്‍ധിപ്പിച്ച വേതനം അനുവദിക്കണം. പത്രസമ്മേളനത്തില്‍ സി.ശിവദാസ്, എസ്.ശിവകുമാര്‍, എം.അബ്ദുള്ള, എം.ആറുമുഖം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: