ഷൊര്‍ണൂര്‍: ഓവുചാലിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകട പൊളിച്ചുനീക്കാനെത്തിയ നഗരസഭാ അധികൃതരെ സിഐടിയു തൊഴിലാളികള്‍ തടഞ്ഞു.നഗരസഭാ കാര്യാലയത്തിനു സമീപം പൊതുവാള് ജംഗ്ഷനിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഓവുചാലിനു മുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാതട്ടുകടകളും പൊളിച്ചുമാറ്റാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ തട്ടുകടകള്‍ പൊളിക്കുവാന്‍ എത്തിയത്. എന്നാല്‍ മുന്‍ ചെയര്മാന് എസ്.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഭരണകക്ഷി അനുകൂല തൊഴിലാളി സംഘടനയായ സിഐടിയു തന്നെ നഗരസഭ നടപടിക്കെതിരെ രംഗത്തെത്തുകയായിരുന്നു.
തട്ടുകള്‍ ലോറിയില്‍ കയറ്റുന്നതിനിടെ കൗണ്‍സിലര്‍ മുസ്തഫ ഇടപെട്ട് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു.തുടര്‍ന്ന വഴിയോരകച്ചവടയൂണിയന് അംഗങ്ങളും സംഭവസ്ഥലത്തെത്തിയതോടം പ്രശ്നം വഷളാവുകയായിരുന്നു. സിഐടിയു നേതാവ് കൃഷ്ണന് ഇടപെട്ട് അധികൃതരുടെ നടപടിയെ ചോദ്യം ചെയ്തു.തുടര്‍ന്ന് പൊളിച്ചു നീക്കല്‍ നടപടികള്‍ തത്ക്കാലം നിര്‍ത്തിവയ്ക്കുവാന്‍ നഗരസഭ തീരുമാനിച്ചു.സിഐടിയുക്കാരെ ഭയന്ന് ലോറിയില്‍ കയറ്റിയ തട്ടുകടകള്‍ യഥാസ്ഥാനത്തുവച്ച് നഗരസഭ അധികൃതര്‍ തടിതപ്പുകയായിരുന്നു.
പ്രസ്തുത വിഷയത്തില്‍ സിപിഎം രണ്ടുതട്ടിലാണ്. കൗണ്‍സിലിന്റെ തീരുമാനം നടപ്പിലാക്കുവാന്‍ വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ഉദ്യോഗത്ഥര്‍ രംഗത്തുവന്നപ്പോള്‍ ഇതു തടയാന്‍ മുന്‍ചെയര്‍മാന്‍ എസ്.കൃഷ്ണദാസും സംഘവും മറുവശത്ത്.ഭരണകക്ഷിയിലെ അഭിപ്രായഭിന്നത പൊതുജനമദ്ധ്യത്തില്‍ എത്തിയത് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: