പുന്നയൂര്‍ക്കുളം:.പഞ്ചായത്തിലെ ആല്‍ത്തറ, മന്ദാലംകുന്ന്, അണ്ടത്തോട്. ഭാഗങ്ങളിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
പരിശോധനയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചികള്‍ പിടികൂടി. പാപ്പളിയില് പ്രവര്‍ത്തിക്കുന്ന സുല്‍ത്താന ഹോട്ടലില്‍ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്, ഗ്രിള്‍ഡ് ചിക്കന്‍ ബാക്കി വന്നത് ഫ്രിജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ലൈസന്‍സ്, സാനിട്ടറി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപരസ്ഥപനങ്ങള്ക്ക് നോട്ടീസ് നല്കി പിഴചുമത്തി.
നിരോധിച്ച പ്ലസ്റ്റിക്ക് കവറുകള്‍ ഉപയോഗിക്കു സ്ഥനങ്ങള്‍ക്ക് 5500 രൂപ വെച്ച് പിഴ ചുമത്തി. ലൈസില്ലതെ പ്രവര്‍ത്തിക്കു ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുപ്പത്തിയഞ്ച് കടകളില്‍ പരിശോധന നടത്തി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.പ്രദീപ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ അക്ബര്‍ അലി, പ്രദീപ് എന്‍.കെ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: