ചാലക്കുടി.കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അടിച്ചു പൊളിച്ചു.ഹൈക്കോടതി വിധിയെ തുടര്‍ന്നും കോടശ്ശേരി പഞ്ചായത്ത് അധികൃതര്‍ ഫാം അടച്ചു പൂട്ടാന്‍ തയ്യാറാകത്തതില്‍ പ്രതിക്ഷേധിച്ചാണ് ഫാം അടിച്ചു പൊളിച്ചത്.ഫാം അടച്ചു പൂട്ടുന്നതിനുള്ള സമയ പരിധി കഴിഞ്ഞിട്ടും അടച്ചു പൂട്ടാതെ നോട്ടീസ് പതിക്കാന്‍ വന്ന പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി അടക്കമുള്ള വരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തടഞ്ഞു വെക്കുകയായിരുന്നു.
.ഇതിനിടയിലാണ് ഫാം അടിച്ചു പൊളിക്കുകയും,കൂട്ടിലുണ്ടായിരുന്ന 17 പന്നികളെ തുറന്ന് വിടുകയും ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി മാരാങ്കോടില് പടിക്കപറമ്പില്‍ ഡയസ് എന്നയാള്‍ നടത്തുന്ന ഫാം പരിസരവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്.ഇവിടെ എത്തിക്കുന്ന മൃഗങ്ങളുടേയും, മറ്റുള്ള ഭക്ഷണ അവശിഷ്ടങ്ങളും പരിസരത്തുള്ള കിണറുകളില്‍ കാക്കകളും മറ്റും കൊണ്ടു വന്നിടുന്നത് പല പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നതായി സമര സമിതി നേതാക്കള്‍ പറഞ്ഞു.പഞ്ചായത്ത് ഫാം അടച്ച് പൂട്ടുന്നതിന് തയ്യാറാകാതെ വന്നപ്പോഴാണ് സമര സമിതി ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 31 മുന്‍പായി ഫാം അടച്ചു പൂട്ടി റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കോടതി പറഞ്ഞ സമയ പരിധി കഴിഞ്ഞിട്ടും ഫാം അടച്ചു പൂട്ടാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല.തുടര്‍ന്നാണ് അനധികൃത ഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിക്കുവാന്‍ വന്ന പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡന്റ് ഉഷ ശശിധരനേയും നാട്ടൂകാരും പരിസരവാസികളും തടഞ്ഞു വെച്ചത.് വെള്ളിക്കുളങ്ങര എസ്.ഐ. പി.ജെ,സ്റ്റീഫന്‍,വി.എസ്.വത്സകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസെത്തിയാണ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്.തുടര്‍ന്ന് ഇന്ന് പഞ്ചായത്തിന്റെ അടിയന്തര യോഗം ചേര്‍ന്ന് പന്നികളെ ലേലം ചെയ്യുമെന്നും തുടര്‍ന്ന് ഫാം അടച്ചു പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് നല്കിയ ഉറപ്പിനെ തുടര്‍ന്ന്് നാട്ടുകാരും സമരസമിതിയും പിരിഞ്ഞ് പോയി.പഞ്ചായത്ത് സെക്രട്ടറി ലേലം ചെയ്യുന്നതിന് നിയമ പ്രകാരം 7 ദിവസം നല്‍കണമെന്നും അത് അനുസരിച്ച് മാത്രമെ ലേലവും തുടര്‍ നടപടികളും സ്വീകരിക്കുവെന്നും അറിയിച്ചു.ജനപ്രതിനിധികളായ പുഷ്പ വില്സന്,ജൂലി വര്‍ഗ്ഗീസ്,ജോസ് മണവാളന്,റീന ജോണി,എസ്തപ്പാന്, സമര സമിതി നേതാക്കളായ ഡെന്നി വര്‍ഗ്ഗീസ്, ഷാജു മാടാനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: