തൃശൂര്‍: അവതാര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചാലിശേരി ഊരിത്തുടിയില് വീട്ടില്‍ ഫൈസല്‍ ബാബു(43)വിനെയാണ് പൊലീസ് പിടികൂടിയത്. എസ്ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പാലക്കാടുള്ള വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഈസ്റ്റ് പോലീസില്‍ എട്ടോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പരാതികളാണ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: