മുല്ലശ്ശേരി: ബി.പി.എല്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോര്‍ച്ച മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുല്ലശ്ശേരി സബ്ബ് രെജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു, മുല്ലശ്ശേരി പഞ്ചായത്ത് ബസ്സ് സ്റ്റാന്റില്‍ നിന്നുമാരംബിച്ച മാര്‍ച്ച് രജിസ്ട്രാര്‍ ഓഫീസിന് സമീപം പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ പട്ടിക ജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജ്ജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സുധീര്‍ ചൂണ്ടല്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് പി.കെ.ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി ശശി മരതയൂര്‍, നേതാക്കളായ ജസ്റ്റിന് ജേക്കബ്ബ്, ശരവണന് പാടൂര്‍,സുധീഷ് മേനോത്ത് പറമ്പില്‍, എ.പ്രമോദ്,ഉണ്ണികൃഷ്ണന് മാടമ്പത്ത്, സുബ്രഹ്മണ്യന്.കെ.കെ, സുനില്‍ ഇളയേടത്ത്, സുരേഷ്,രാജന് പുഞ്ചായ്ക്കല്, രാജന് നെല്ലങ്കര, ഗീതാ രാജന് എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിന് മണ്ഡലം നേതാക്കളായ വാസു പൂഞ്ചിറ, പരമേശ്വരന് പാവറട്ടി, വേണു മണലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: