ചാലക്കുടി:മേലൂര്‍ പഞ്ചായത്തിലെ കൈതോലപ്പാടം നികത്തിയ സംഭവം കൃഷി വകുപ്പ് മന്ത്രിയുടെ വാക്കിന് വില കല്‍പ്പിക്കാതെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍.മേലൂര്‍ പഞ്ചായത്തിലെ കൈതോല പാടം ക്വാറി വേസ്റ്റ് അടിച്ച് നികത്തിയ സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ മന്ത്രി വി .എസ്.സുനില്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ട് മാസങ്ങളായെങ്കിലും ഒരു തുടര്‍ നടപടികളുമായില്ല.
കഴിഞ്ഞ മാസം പാടശേഖരത്തില്‍ വിത്തിറക്കല്‍ ചടങ്ങിനെതിയ മന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ നല്കിയ നിവേദന തുടര്‍ന്നാണ് സ്ഥലത്തുണ്ടായിരുന്ന ചാലക്കുടി തഹസീല്‍ ദാര്‍, മേലൂര്‍ വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരോട് പാടശേഖരത്തില്‍ അടിച്ചിരിക്കുന്ന് ക്വാറി വേസ്റ്റ് നീക്കം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചത്.മേലൂരിലെ പ്രധാന ജല സ്രോതസും,കൃഷി ചെയ്തു വരുന്നതുമായ കൈതോലപ്പാടത്താണ് സമീപത്തുള്ള ക്ലബ്ബിന്റെ വാഹന പാര്‍ക്കിങ്ങിനായി പാടശേഖരം നികത്തിയത്.
പാടശേഖര സമിതിയുടേയും മറ്റും നേതൃത്വത്തില്‍ ഇപ്പോള്‍ വ്യാപകമായി കൃഷി ചെയ്യുന്ന പാടശേഖരം നികത്തിയ നടപടിക്കെതിരെ പ്രതിക്ഷേധം ശക്തമാവുകയും മന്ത്രി പാടശേഖരം പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ക്ലബ്ബ് ഭാരാവാഹികള്‍ കോടതി നടപടികളുമായി മുന്നോട്ട് പോവുകയാണ്.ഒരു നാടിന്റെ പ്രധാന ജല സ്രോതസ്സായ പാടശേഖരം നികത്തുകയും കൃഷി വകുപ്പ് മന്ത്രി അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിടും നടപടി സ്വീകരിക്കാത്ത ബന്ധപ്പെട്ട അധികൃതരുടെ നടപടിയില്‍ ശമായ പ്രതിക്ഷേധമാണ് നാട്ടുകാര്‍ക്ക്.
തണ്ണീര്‍ തട നിയമങ്ങള്‍ കാറ്റില്‍ പറത്തി ക്ലബ്ബുകാര് നടത്തിയ നടപടിയെ ന്യായിക്കരിക്കുന്ന സമീപനമാണ് റവന്യ വകുപ്പ് അധികൃതര്‍ സ്വീകരിക്കുന്നത്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മന്ത്രിയുടെ തീരുമാനത്തെ അട്ടിമറിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ വീണ്ടും സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍.എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ജില്ലാ കളക്റാണെന്ന് തഹസീല്‍ദാര്‍ പി.കെബാബു പറഞ്ഞു.മന്ത്രിയുടെ തീരുമാനം കളകടറെ അറിയിക്കുകയും,തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.
മന്ത്രിയുടെ തീരുമാനം വന്നതിനെ തുടര്‍ന്ന് ക്ലബ്ബുകാര് കോടതിയെ സമീപ്പിച്ചിരിക്കുകയാണ്. തണ്ണീര്‍ തട നിയമ പ്രകാരം പാടശേഖരം നികത്തിയാല്‍ അതില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടേത് ജില്ലാ കള്കടറാണ്.അഡിഷ്ണല്‍ തഹസീല്‍ദാര്‍ ലൈല പാടശേഖരം നികത്തിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹമാണ് ഈ വിഷയത്തില്‍ അന്തിമ തീരമാനം എടുക്കേണ്ടതെന്നും ചാലക്കുടി തഹസീല്‍ദാര്‍ ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: