കാസര്‍കോട്: കുമ്പള ഉപജില്ല ശാസ്ത്രോത്സവത്തിന് നാളെ കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമാകും. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേളയില്‍ ഉപജില്ലയിലെ 85 വിദ്യാലയങ്ങളില്‍ നിന്നുള്ള 2000 പ്രതിഭകള്‍ മാറ്റുരക്കും. മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവൃത്തി പരിചയമേളയില്‍ 85 ഇനങ്ങളിലും, ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയില്‍ 30 ഇനങ്ങളിലും, ഗണിത മേളയില്‍ 25 ഇനങ്ങളിലും ഐ.ടി മേളയില്‍ എട്ട് ഇനങ്ങളിലുമാണ് മത്സരങ്ങള്‍. മേളയുടെ രജിസ്ട്രേഷന് ഇന്ന് രാവിലെ 10 മണി മുതല്‍ സ്കൂളില്‍ ആരംഭിക്കും. സാമൂഹ്യ ശാസ്ത്ര മേളയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനാ മത്സരംഇന്ന് നടക്കും. തുടര്‍ന്ന് മത്സരാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ നാളഎ നടത്തി വിജയികളെ പ്രഖ്യാപിക്കും. മേളയുടെ വിജയത്തിനായുള്ള കലവറ നിറക്കല്‍ ഘോഷയാത്ര ഇന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് സ്കൂളില്‍ സമാപിക്കും. പ്രാദേശിക ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശാസ്ത്ര മേളയുടെ വിജയത്തിനായി സ്വാഗത കമാനങ്ങള്‍ ഉയര്‍ന്ന കഴിഞ്ഞു സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.കരുണാകരന്, അധ്യാപകരായ കെ.പി.ജ്യോതി ചന്ദ്രന്, ജ്യോതികുമാരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: