കാസര്‍കോട്: റേഷന്‍ സ്തംഭനം മറച്ച് വെയ്ക്കാന്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞ് സ്വയം പരിഹാസ്യരാവുകയാണ് കേരള സര്‍ക്കാര്‍. കേരള പിറവി ദിനത്തില്‍ റേഷന്‍ കടകള്‍ അടച്ചു പൂട്ടാനുള്ള സാഹചര്യം ഉണ്ടാക്കിയ പിണറായി വിജയന് കേരള ജനതയെ വെല്ലുവിളിക്കുകയാണ് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് പറഞ്ഞു.
ബേഡകം പഞ്ചായത്തില്‍ പെര്‍ളടുക്കയില്‍ നടന്ന റേഷന്‍ കടയ്ക്കു മുന്നിലെ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ ആശ്രയമായ സപ്ലൈയ്ക്കോയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കോണ്ട സബ്സിഡി ഇനത്തിലുള്ള 252 കോടി രൂപ കൊടുക്കാതെ അതും തകര്‍ക്കാനുള്ള സാഹചര്യമൊരുക്കിയിരുന്നു.
സംസ്ഥാനത്തെ റേഷന്‍ വിതരണ സമ്പ്രദായത്തിലെ പരാജയം മറച്ച് വെച്ച് കേന്ദ്ര ഗവണ്മെന്റിനെ കുറ്റം പറയുന്ന ഇടത് പക്ഷം സപ്ലൈകോയുടെ സ്തംഭനത്തെക്കുറിച്ച് മറുപടി പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോട് കേന്ദ്ര സര്‍ക്കാരിന്റെ നയം എല്ലാ കാര്യത്തിലും മികച്ചതാണ്. എന്നാല്‍ അരിയുടെ കാര്യത്തില്‍ മാത്രമെതിരാണെന്ന് സിപിഎം പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കാല് തയ്യാറല്ല. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അഴിമതിയും കെടുകാര്യസ്ഥതയുമാണ് റേഷന്‍ സ്തംഭനത്തിന് കാരണം. റേഷന്‍ പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അനൂപ് ജേക്കബിന്റെ അഴിമതിയുമാണെന്ന് ആരോപിച്ചത് തിലോത്തമന് ആണ്. ഇത് മറച്ച് വെട്ട് കേന്ദ്രത്തിനെതിരെ സമരം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്. ഭക്ഷ്യഭദ്രതാ അവകാശമായ നാട്ടില്‍ കേരള പിറവി ദിവസം പട്ടിണി കിടക്കേണ്ട ദുസ്ഥിതിയിലാക്കിയത് ഇടത് സര്‍ക്കാര്‍ ആണ്. വരും നാളുകളില്‍ ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും ജനം തെരുവിലിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
പെര്‍ളടുക്കയില്‍ നടന്ന പരിപാടിയില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എടപ്പണി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ടി.പുരുഷോത്തമന്, ഭാസ്ക്കരന്‍ പൊയിനാച്ചി, കെ.നാരായണന്, കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ഹരീഷ് കരിവേടകം സ്വാഗതവും ഭാസ്ക്കരന്‍ നന്ദിയും പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാകാതെ കേരളത്തിലെ സാധാരണക്കാരെ പട്ടിണിലേക്ക് തള്ളി വിടുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജില്ലയിലെ റേഷന്‍ കടകള്‍ക്ക് മുന്നില്‍ ബിജെപി ധര്‍ണ്ണ നടത്തി. കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതിന്റെ പിന്നില്‍ വന്‍ അഴിമതി നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമായ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയാല്‍ തട്ടിപ്പും അഴിമതിയും നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ഇരു മുന്നണികളും റേഷന്‍ വിതരണത്തിന്റെ മറവില്‍ കോടികണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാതെ കേരളത്തിലെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് പറയുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. സിപിഎമ്മിന്റെ ഈ കള്ള പ്രചരണത്തിനെതിരെ ബിജെപി സംഘടിപ്പിച്ച ധര്‍ണ്ണയില്‍ ജനരോഷമിരമ്പി.
ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ റേഷന്‍ കടകളിലേക്ക് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. നുള്ളിപ്പാടിയില്‍ ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാറും, കറന്തക്കാട് ജില്ലാ ട്രഷറര്‍ ജി.ചന്ദ്രനും, ബാങ്ക് റോഡില്‍ അഡ്വ.സദാനന്ദ റൈയും, നെല്ലിക്കുന്ന് ഒബിസി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് എന്‍ സതീശനും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം: ബന്ദിയോട് റേഷന്‍ കടയ്ക്ക് മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ന്യൂനപക്ഷ മോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കെ.പി.മുനീര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഷെട്ടി ഹേരൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന സമിതിയംഗം കെ.പി. വത്സരാജ്, സീതാറാം ഭണ്ഡാരി, കെ.വി.മഹേഷ്, ദിനേഷ് മുളിഞ്ച, ബാലകൃഷ്ണ അമ്പാര്, വി.ബാലകൃഷ്ണ എന്നിവര്‍ സംസാരിച്ചു, ബിജെപി മംഗല്‍പ്പാടി പഞ്ചായത്ത് സെക്രട്ടറി ലോഹിത് കുമാര്‍ സ്വാഗതവും, പ്രസിഡണ്ട് സന്ദീപ് ഹേരൂര്‍ നന്ദിയും പറഞ്ഞു.
നീലേശ്വരം: ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് പി.വി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനരല് സെക്രട്ടറിമാരായ വേങ്ങാട് കുഞ്ഞിരാമന്, പി.യുവിജയകുമാര് എന്നിവര്‍ പങ്കെടുത്തു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.മോഹനന്, സ്വാഗതവും, സെക്രട്ടറി വി.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍: കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി അട്ടിമറിച്ച ഇടത് വലത് മുന്നണികളുടെ നടപടിക്കെതിരെ ബിജെപി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി റേഷന്‍ കടയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. ബിജെപി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഇ രാമചന്ദ്രന് അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് എം ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ബിജെപി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കുഞ്ഞിരാമന്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്, മണ്ഡലം വൈസ് പ്രസിഡണ്ട് കെ ശശിധരന്.ട്രഷര്‍ യു രാജന് എന്നിവര്‍ സംസാരിച്ചു.
പരവനടുക്കം: റേഷനരി സ്തംഭനത്തിനെതിരായി ബിജെപി പ്രവര്‍ത്തകര്‍ കോളിയടുക്കം, പരവനടുക്കം റേഷന്‍ കടകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. കോളിയടുക്കത്ത് നടന്ന ഉപരോധവും, ധര്‍ണ്ണയും യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഗംഗാ സദാശിവന്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രാധിക നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് മുരളീധരന് വളപ്പോത്ത് അദ്ധ്യക്ഷത വഹിച്ചു. ശശിധരന് തട്ടില്‍ സ്വാഗതവും, ഗംഗാധരന് തലക്ലായി നന്ദിയും അറിയിച്ചു.
മധൂര്‍: ബിജെപി മധൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കൂടല്‍ രാംദാസ് നഗറിലുള്ള റേഷന്‍ കടക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ അഡ്വ.ബാലകൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി അധ്യക്ഷന്‍ രാധാകൃഷ്ണന് കുഡ്ലു അധ്യക്ഷത വഹിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷ മാലതി സുരേഷ്, മുന്‍ അധ്യക്ഷന്‍ മാധവ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉമേശ്ഗട്ടി സ്വാഗതവും, ശ്രീധര കുഡ്ലു നന്ദിയും പറഞ്ഞു.
കുമ്പള: കുമ്പള ടൗണില്‍ നടന്ന റേഷന്‍ കട ധര്‍ണ്ണ സമരം ബിജെപി സംസ്ഥാന സമിതിയംഗം പി.സുരേഷ് കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നിതിന്റെ ഭാഗമായി കരട് മുന്‍ഗണനാ പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കണമെന്നും അര്‍ഹരെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, എസ് സി-എസ്ടി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ശങ്കര, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശശി കുമ്പള, പ്രേമലത, പുഷ്പലത, ജില്ലാ കമ്മറ്റിയംഗം രമേഷ്ഭട്ട് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സ്വാഗതവും, വൈസ് പ്രസിഡന്റ് കമലാക്ഷ നന്ദിയും പറഞ്ഞു.
രാജപുരം: റേഷന്‍ സ്തംഭനത്തിനെതിരെ ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ്ണ എളേരിത്തട്ടില്‍ ടി.സി.രാമചന്ദ്രന്, ഭീമനടിയില്‍ സി.വി.സുരേഷ്, പുങ്ങംചാലില്‍ സി.സുരേഷ്ബാബു, വള്ളിക്കടവില്‍ പി.കുഞ്ഞിക്കണ്ണന്, കൊന്നക്കാട് എം.എന്‍.ഗോപി, ബളാലില്‍ ടി.സി.രാമചന്ദ്രന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: