കല്‍പ്പറ്റ : വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദ്രോഹ നടപടികളിലും നിയമവിരുദ്ധമായി ആറാം പ്രവൃത്തിദിനം അടിച്ചേല്പിക്കുന്നതില് പ്രതിഷേധിച്ചും, അക്കാഡമിക രംഗത്തെ പാര്‍ട്ടിവല്‍ക്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളുടെ ഭാഗമായി നവംബര്‍ അഞ്ചിലെ അധ്യാപക ക്ലസ്റ്റര്‍പരിശീലനം ബഹിഷ്കരിക്കാന്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഭാഷാധ്യാപകരുടെ പ്രധാനാധ്യാപക ഉദ്യോഗകയറ്റം തടഞ്ഞു, ഹിന്ദി, ഉറുദു, അറബി അധ്യാപക പരിശീലനം ബി.എഡിന് തുല്ല്യത വരുത്തിയ ഉത്തരവ് പിന്‍വലിച്ചു, ഹയര്‍സെക്കന്ററി ഭാഷാ പഠനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി, നാലായിരത്തോളം അധ്യാപര്‍ക്ക് ശമ്പളം നിഷേധിച്ചു, അധ്യാപകരുടെ തസ്തിക നിര്‍ണ്ണയം നടത്തി നിയമനാംഗീകാരം നല്‍കിയിട്ടില്ല, ഒന്നുമുതല്‍ എട്ടുവരെ ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്തിട്ടില്ല, അടച്ചു പൂട്ടുന്ന സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിട്ടില്ല, ഏകാധ്യാപക സ്കൂളുകളിലെ അധ്യാപകര്‍ക്ക് വേതനമില്ല, വിദ്യാഭ്യാസ മേഖലയില്‍ അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ നിയമിച്ചവര്‍ക്ക് വേതനമോ പുതുതായി തസ്തികയും നിയമനാംഗീകാരമോ നല്‍കുന്നില്ല, പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ ആവശ്യത്തിന് പാഠപുസ്തകമില്ല, തസ്തിക നിര്‍ണ്ണയമില്ല, പാഠപുസ്തകം, യൂണിഫോം, സ്കോളര്‍ഷിപ്പ്, അധ്യാപകര്‍ക്ക് ശമ്പളം, കുട്ടികളുടെ പഠനം, അധ്യാപക നിയമനം-നിയമനാംഗീകാരം, ഭാഷാധ്യാപക പ്രശ്നങ്ങള്‍, സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം ഇത്തരം വിഷയങ്ങളില്‍ തീരുമാനമില്ല തുടങ്ങിയ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ടാണ് സമരം. സമരത്തില്‍ മുഴുവന്‍ അധ്യാപകരും പങ്കാളികളാകണമെന്നും ആറാം പ്രവൃത്തി ദിനം നടത്തുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കെഎസ്ടിയു അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് പി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.ടി.റിഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം.റാഫി, കെ.സി.ഹമീദ്,കെ.നസീര്‍,ബി.പി.റിയാസുറഹ്മാന് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: