മേപ്പാടി : റേഷന്‍ സംവിധാനം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി തൃക്കൈപ്പറ്റ റേഷന്‍ ഷാപ്പിന് മുന്നില്‍ ധര്‍ണ്ണ നടത്തി. നിരവധി തവണകേന്ദ്രം മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ വ്യാപക ക്രമക്കേടുമാത്രമാണുള്ളത്. അര്‍ഹരായ നിരവധി കുടുംബങ്ങളാണ് ലിസ്റ്റില്‍നിന്നും തഴയപ്പെട്ടത്. അനര്ഹര്പലരും ലിസ്റ്റില്‍ ഇടംപിടിക്കുകയും ചെയ്തു. അര്‍ഹരായ എല്ലാവര്ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ ലക്ഷ്യം. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നും പൂര്‍ണ്ണമായി പരാജയപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി 113ാം ബൂത്ത് കമ്മിറ്റി നടത്തിയ ധര്‍ണ്ണ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
അനന്തഗിരി അദ്ധ്യക്ഷത വഹിച്ചു. കെ.കേളു, വി.ഡി.ബിനീഷ്, സുജീഷ്, പ്രതാപന്, ബാബുരാജ്, പി.ബിജു ഗൂഡലായ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: