മാള: കേരളം രൂപീകരിച്ചതിന്റെ അറുപതാം വാര്‍ഷികം സംസ്ഥാനത്തെങ്ങും വിപുലമായി ആഘോഷിക്കുന്നതിനിടെ മാള പുത്തന്‍ചിറയില്‍ പിണ്ടാണിയില്‍ ഭൂമാഫിയ അതിവിദഗ്ദ്ധമായി രണ്ടുകുന്നുകള്‍ ഇടിച്ച് നിരപ്പാക്കി. പിണ്ടാണിയില്‍ കള്ളുഷാപ്പിന് പിന്നിലുള്ള കുന്നുകളാണ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത്. പോലീസിന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് മാള എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി. പോലീസെത്തുമ്പോള്‍ സ്ഥലം ഇടിച്ചുനിരപ്പാക്കുകയായിരുന്നു. നിരപ്പാക്കാനുപയോഗിച്ച ജെസിബിയും മണ്ണുകൊണ്ടുപോകുന്നതിനായുണ്ടായിരുന്ന ടിപ്പര്‍ലോറിയും പോലീസ് പിടിച്ചെടുത്തു. മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ല. മാളക്കടുത്ത് പൊയ്യ, പുത്തന്‍ചിറ എന്നിവിടങ്ങളില്‍ മണ്ണുമാഫിയ വ്യാപകമായ രീതിയില്‍ മണ്ണെടുക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. സിപിഒമാരായ റോയ് പൗലോസ്, ഗിരീഷ്, ഡ്രൈവര്‍ ജിജിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: