അജാനൂര്‍: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം പടിഞ്ഞാറെക്കര കൂര്‍മ്മല്‍ തറവാട്ടില്‍ കളിയാട്ടം നടക്കുന്നു. പൊട്ടന് തെയ്യത്തിന്റെ തോറ്റം ചിട്ടപ്പെടുത്തിയ കൂര്‍മ്മല്‍ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ കൂര്‍മ്മല്‍ തറവാട്ടില്‍ കലിയാട്ടം 4,5 തീയതികളില്‍ നടക്കും. അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മടിയന്‍ കോവിലകം പടനായകരായിരുന്ന രണ്ടില്ലം എട്ട് നായര്‍ തറവാടുകളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മൂലച്ചേരി നായര്‍ തറവാടാണ് കൂര്‍മ്മല്‍ തറവാട്. കളിയാട്ട ദിവസം ധര്‍മ ദൈവമായ മൂവാളം കുഴി ചാമുണ്ഡി, വിഷ്ണു മൂര്‍ത്തി, ചൂളിയാര്‍ ഭഗവതി രക്തചാമുണ്ഡി, പടവീരന്‍, കൂടാതെ പൊട്ടന് തെയ്യവും അരങ്ങിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: