കാസര്‍കോട്: കണ്ണൂര്‍ മോഡല്‍ അക്രമണങ്ങള്‍ പുത്തിഗെയില്‍ നടപ്പാക്കാന്‍ സിപിഎമ ശ്രമിക്കുന്നതായി ഒബിസി മോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് ജയന്ത് പാട്ടാളി പറഞ്ഞു. ബിജെപി പ്രവര്‍ത്തകനായ ദളിത് യുവാവ് രവി ചന്ദ്രയ്ക്ക് നേരെ ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘം നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ച് സീതാംഗോളി നഗരത്തില്‍ സംഘടിപ്പിച്ച പ്രകടനത്തിന് ശേഷമുള്ള യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം അക്രമണം നടത്താന്‍ സിപിഎം സ്രമിക്കുന്നതിന്റെ സൂചനയാണ് രവിചന്ദ്രയ്ക്ക് നേരെ നടന്നത്. ഇത്വരെ രാഷ്ട്രീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത പുത്തിഗെയില്‍ അശാന്തി പരത്താനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി സിപിഎമ്മിന്റെ അക്രമണ രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ബിജെപി ശക്തമായി ജനാധിപത്യ രീതിയില്‍ പ്രതികരിക്കും. അക്രമികലെ സംരക്ഷിക്കുകയും രവിക്കെതിരെ കള്ളക്കേസെടുക്കുകയുമാണ് പോലീസ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി മഹിളാ മോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് പുഷ്പ നാരായണന്, യുവമോര്‍ച്ചാ പുത്തിഗെ പഞ്ചായത്ത് അദ്ധ്യക്ഷന്‍ വരപ്രസാദ്, മണ്ഡലം കമ്മറ്റിയംഗം സ്വാഗത് കുമാര്‍, ബിജെപി പഞ്ചായത്ത് അദ്ധ്യക്ഷന്‍ ബാല സുബ്രഹ്മണ്യഭട്ട്, ജനറല്‍ സെക്രട്ടറി ബിഎന്‍ പത്മനാഭന്, ബിഎംഎസ് നേതാവ് ഉദയകുമാര്‍ മുഖാരിക്കണ്ടം, ഗുരുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: