തിരുവല്ല: സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ വരുന്ന ശക്തികള്‍ക്കെതിരെ ഹൈന്ദവ ഏകീകരണം ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്.കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ കീഴ്തൃക്കോവില് മഹാവിഷ്ണു നടയിലെ നടപ്പാതയുടെ സമര്‍പ്പണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ പ്രായഭേദമെന്യെ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം അവിശ്വാസികളായ ചിലരുടെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ്.ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഹിന്ദുസംഘടനകള്‍ക്ക് സാധിച്ചു.ആചാര അനുഷ്ടാനങ്ങളെ ചോദ്യം ചെയ്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ത ജനസഹകരണത്തോടെ ആചാര അനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാ ബന്ധമാണ്.ഹൈന്ദവരുടെ ആത്മീയ സങ്കേതങ്ങളായി ക്ഷേത്രങ്ങള്‍ ഉയര്‍ത്തണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.രക്ഷസ്സുകളുടെ പ്രദക്ഷിണ വഴി സമര്‍പ്പണം ദേവസ്വംബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ നിര്‍വഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ് എ.ജി സുശീലന് ,അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം മെമ്പര്‍ കെ.രാഘവന്, ദേവസ്വം സെക്രട്ടറി വി.എസ്. വിജയകുമാര്‍,ചീഫ് എന്‍ജിനിയര്‍ ജി.മുരളീകൃഷ്ണന് ,ഉഅസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രാമചന്ദ്രന് നായര്‍,അഡ്വ.പി ഹരികൃഷ്ണന് ഉപദേശക സമിതി സെക്രട്ടറി കൃഷ്ണകുമാര്‍,സബ് ഗ്രൂപ്പ് ഓഫീസര്‍ ഗീതാകൃഷ്ണന്‍,പിഎന്‍.എന്‍ ചാക്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് ഭക്തിഗാനമഞ്ജരി നടന്നു.
മുപ്പത് ലക്ഷത്തോളം ചിലവ് വരുന്ന ക്ഷേത്രത്തിലെ ചുറ്റുവിളക്ക് പിത്തള പൊതിയുന്നതിനുള്ള നടപടികള്‍ ഉടര്‍ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.മഹാദേവക്ഷേത്രത്തില്‍ നിന്ന് ഇരുനൂറടിയോളം താഴ്ചയിലിരുക്കന്ന കീഴ്തൃക്കോവിലില്‍ ദര്‍ശനത്തിനു എത്തുന്നതിന് നിലവിലുള്ള നടപ്പാതയുടെ പൊക്കക്കൂടുതല്‍ പ്രശ്നമായിരുന്നു. ഇതിനെ തുടര്‍ന്ന് ‘ഭക്തര്‍ക്ക് സുഗമമായി തൊഴുത് മടങ്ങാന്‍ കഴിയുംവിധമാണ് പുതിയ നടപ്പാത നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: