തിരുനെല്ലി : തോല്‍പ്പെട്ടി ഇക്കോ ടൂറിസം പുനരാരംഭിച്ചു. ഇതോടെ കാട് കാണാന്‍ സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. കഴിഞ്ഞ പത്താം തിയതിയാണ് വയനാട് വന്യജീവിസങ്കേതത്തിലെ തോല്‍പ്പെട്ടി ഇക്കോ ടൂറിസം വനം വകുപ്പ് അടച്ചുപൂട്ടിയത്. ഇതോടെ ആയിരകണക്കിന് വരുന്ന സഞ്ചാരികള്‍ക്കാണ് കാട് കാണാന്‍ കഴിയാതെ നിരാശയി മടങ്ങേണ്ടിവന്നത്. തോല്‍പ്പെട്ടി ഇക്കോ ടൂറിസം അടച്ചുപൂട്ടിയതോടെ ഇതുമായി ബന്ധപ്പെട്ടുകഴിയുന്ന 28ഓളം ടാക്സി ജീവനക്കാരും നിരവധി ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലുമായി. തുടര്‍ന്ന് തിങ്കളാഴ്ച്ച ബത്തേരിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കോടൂറിസം തുറക്കാന്‍ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: