മീനങ്ങാടി : ആര്‍ട്ട് ഓഫ് ലീവിങ്ങിന്റെ യുവജന സംഘടനയായ വൈ എല്ടിപിയുടെ നേത്രത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനങ്ങാടി ബസ് സ്റ്റാന്റ് ശുചീകരിച്ചു. വ്യക്തി ശുചിത്വവും പരിസര ശുചിത്വത്തെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് വൈഎല്‍ടിപി ജില്ലാ കോഡിനേറ്റര്‍ പി.കെ.സുകുമാരന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രദീപ് സംസ്ഥാന കമ്മറ്റി മെബര്‍ ആനന്ദ് എന്നിവര്‍ നേത്രത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: