Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ക്ഷേത്രങ്ങള്‍ ആരാധനയ്‌ക്കുമപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 09:23 pm IST
in Travel

 

വര്‍ഷംതോറും ദശലക്ഷക്കണക്കിന്ന് തീര്‍ത്ഥാടകരുടെ സാന്നിദ്ധ്യം കൊണ്ട് ശബരിമല ലോകത്തിലെ പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ഈ സന്നിധി അതിന്റെ പവിത്രതയോടെ വിശ്വാസികള്‍ പരിപാലിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ പലര്‍ക്കും അസൂയയും അസഹനീയതയും ഉണ്ടായിരിക്കാം. പക്ഷെ ശബരിമല എന്ന തീര്‍ത്ഥാടന കേന്ദ്രം ആയിരക്കണക്കിന്ന് കുടുംബങ്ങള്‍ക്ക് ജോലിയും ജീവിക്കാനുള്ള വഴിയും ഉറപ്പ് വരുത്തുന്നു. വഴിയോര കച്ചവടവും, ചായക്കടകളും മാത്രമല്ല, വാഹന വാടക കച്ചവടം,

കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉപയോഗം, തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ അങ്ങനെ ഒരു നീണ്ട കച്ചവട നിര തീര്‍ത്ഥാടകരെ ആശ്രയിച്ച് വളരുന്നു. ഇവരില്‍ പലരും സ്വയം തൊഴില്‍ കണ്ടെത്തുന്നവരാണ്.

എന്നിട്ടും ശബരിമലയേ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചിലര്‍ ആദര്‍ശങ്ങള്‍ പറഞ്ഞ് അതൊരു ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്.

എല്ലാ ദിവസവും നടതുറക്കുന്ന മറ്റനേകം ക്ഷേത്രങ്ങളുടെ പരിസരവും വലിയ വ്യാപാര കേന്ദ്രങ്ങളാണ്. സ്ത്രീകള്‍ വ്യാപാരം നടത്തുന്നത് എറ്റവും കൂടുതല്‍ ക്ഷേത്രപരിസരങ്ങളില്‍ തന്നെ. എന്നിട്ടും മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയിലെ ക്ഷേത്രങ്ങളുടെ സംഭാവന യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ശ്രമം നടത്തിയില്ല.

മറ്റൊരു ഭാഗത്ത്, പലപ്പോഴും വലിയ ക്ഷേത്രങ്ങള്‍ക്കും വിദൂരത്ത് നിന്ന് അവിടെ എത്തുന്ന ലക്ഷക്കണക്കിന്ന് തീര്‍ത്ഥാടകര്‍ക്കും അര്‍ഹിക്കുന്ന പരിചരണമോ ശ്രദ്ധയോ സര്‍ക്കാറില്‍നിന്ന് ലഭിക്കാറില്ല എന്ന വസ്തുത ഖേദകരമാണ്. ക്ഷേത്രവും തീര്‍ത്ഥാടകരും വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. തീര്‍ത്ഥാടകരെ ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാഹനങ്ങള്‍ പോലും പൈസ കൂടുതല്‍ ഈടാക്കുന്ന അവസ്ഥയാണ് കേരളത്തില്‍. ഒരര്‍ത്ഥത്തില്‍ തീര്‍ത്ഥാടകരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടുകളും നടപടികളുമാണ് പലഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഭക്തന്‍മാരെ അലോസരപ്പെടുത്തുന്ന അവകാശവാദങ്ങളും വിവാദ പ്രസ്താവനകളും മറ്റൊരു ഭാഗത്ത്. ചില സംഘടനകള്‍ വ്യവസായശാലകള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതിന് സമാനമായ രീതിയില്‍ ക്ഷേത്രങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഭക്തജനങ്ങളെയും വിശ്വാസത്തേയും ചോദ്യം ചെയ്ത് ബോധപൂര്‍വ്വം ക്ഷേത്രങ്ങളുടെ പ്രാധാന്യം കുറക്കാന്‍ ശ്രമിക്കുന്നു. ഇത്തരം കുല്‍സിത ശ്രമങ്ങള്‍ ആര്‍ക്കും നേട്ടമുണ്ടാക്കില്ലെന്ന് മാത്രമല്ല, അത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പരിഹസിക്കലുമായിരിക്കും.

മറ്റൊരു ഭാഗത്ത് സര്‍ക്കാര്‍ ഇടപെട്ട് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമാണ്. ക്ഷേത്രപരിസരത്ത് നടക്കുന്ന കച്ചവടത്തിലൂടെ പ്രത്യക്ഷമായും പരോക്ഷമായും വലിയ തുക നികുതിയായി ലഭിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലെങ്കിലും ക്ഷേത്രങ്ങളുടെ ചുറ്റുപാടിലെ വികസനം ഉറപ്പ് വരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

ഒരു സംസ്ഥാനത്തെ സമ്പത്തിനെ അവലംബിച്ച് പറയുമ്പോള്‍ തീര്‍ത്ഥാടനവും വിനോദ സഞ്ചാരവും വ്യവഹാരഭാഷയില്‍ ഒരേ പലമാണ് ഉളവാക്കുന്നത്. വിനോദ സഞ്ചാരത്തെ പോലെ തന്നെ തീര്‍ത്ഥാടനവും സാമൂഹ്യ സാമ്പത്തിക മേഖലയെ ഗണ്യമായി സ്വാധീനിക്കുന്നു. സംസ്ഥാനത്തെ ജാതിമത ഭേദമില്ലാതെ ഒട്ടനവധി ആളുകള്‍ ശബരിമലയെ പോലുള്ള വന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടകരുടെ അനുപാതത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കും സമ്പത്ത് പ്രത്യക്ഷമായും പരോക്ഷമായും ഒഴുകികൊണ്ടിരിക്കുന്ന വസ്തുത സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കിയിരിക്കണം.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നു. പുതിയ പദ്ധതികളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നു.

ഖജനാവില്‍നിന്ന് മുതല്‍ മുടക്ക് പോകട്ടേ, ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ വഴിപാടായി നല്‍കുന്ന തുകയെങ്കിലും സത്യസന്ധമായി ക്ഷേത്രവികസനത്തിന്ന് ഉപയോഗിക്കുകയും, കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുകയാണെങ്കില്‍ ഇനിയും പ്രാദേശികമായി സാമൂഹ്യസാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. ക്ഷേത്രങ്ങളെന്ന ആദ്ധ്യാത്മിക സാംസ്‌കാരിക കേന്ദ്രങ്ങളുടെ അമൂല്യമായ പൈതൃകത്തെ നിലനിര്‍ത്തേണ്ടത് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് സാമൂഹ്യസാമ്പത്തിക ഉയര്‍ച്ചക്ക് എല്ലാ അര്‍ത്ഥത്തിലും അത്യാവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.