അടൂര്‍: ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും സംസ്ക്കാരത്തിനും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കുവാന്‍ ഹിന്ദു ഹൈന്ദവ സമൂഹം തയ്യാറല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. പറക്കോട് ഇണ്ടിളയപ്പന് ക്ഷേത്രത്തിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയവ അക്രമത്തിനെതിരേ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയപ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടീച്ചര്‍.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കണമെന്ന് പറയുന്ന ഇടതുപക്ഷ പ്രസ്ഥാനം എന്തുകൊണ്ട് ഏകീകൃതസിവില്‍കോഡ് വരുന്നതിനെ എതിര്‍ക്കുന്നത്.മതംമാറ്റം നിയമംമൂലം നിരോധിക്കണം. ദേശീയോത്സവമമായ ഓണത്തിനേയും നിലവിളക്കിനേയും രാഷ്ട്രീയവല്ക്കരിക്കുകവഴി നമ്മുടെ സംസ്ക്കാരത്തെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. ഇടുപക്ഷം ഹിന്ദുക്കളോടും ഹൈന്ദവ സംസ്ക്കാരത്തോടും കാണിക്കുന്ന വിവേചനത്തെയാണ് താന്‍ വിമര്‍ശിക്കുന്നത്. ഹൈന്ദവ ധര്‍മ്മം പരിപാലിക്കാന്‍ വേണ്ടി ഇനിയും സംസാരിക്കുമെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ശിവരാമപിള്ള അദ്ധ്യക്ഷതവഹിച്ചു. രക്ഷാധികാരി രാമചന്ദ്രന്, ജില്ലാ സെക്രട്ടറി അനില്‍, ക്ഷേത്ര ഭരണസമിതി സെക്രട്ടറി ശശിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: