ഇരിങ്ങാലക്കുട : നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ കേരളീയ അഭിനയപാരമ്പര്യത്തിന്റെ ശില്പശാല ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളേയും പ്രതിനിധീകരിക്കുന്ന യുവനടീനടന്മാര്ക്ക് അവിസ്മരണീയമായ അനുഭവമായി.
മൂന്ന് മാസം നീണ്ടു നിന്ന പരിശീലനക്കളരി സംഘടിപ്പിച്ചത് പ്രശസ്ത കൂടിയാട്ടം ആചാര്യന് വേണുജിയാണ്. കൂടിയാട്ടത്തിലെ പാര്‍വ്വതീവിരഹം, പടപ്പുറപ്പാട് എന്നീ സങ്കേതങ്ങളോടൊപ്പം കൊടുങ്ങല്ലൂര്‍ കളരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വേണുജി ആവിഷ്കരിച്ച നവരസസാധനയും പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സൂരജ് നമ്പ്യാര്‍, പൊതിയില്‍ രഞ്ജിത് ചാക്യാര്‍, അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ എന്നീ നടന്മാരും കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം വിനീഷ്, കലാനിലയം ഉണ്ണികൃഷ്ണന് എന്നീ പശ്ചാത്തല മേളക്കാരും ചമയവിദഗ്ധന്‍ കലാനിലയം ഹരിദാസും ശില്പശാലയില് പങ്കെടുത്തു. പ്രൊഫ. വാമന്‍ കേന്ദ്രെ ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ചുള്ള അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശന്ദനു ബോസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: