തൃശൂര്‍: ഭക്ഷ്യ സുരക്ഷാ പദ്ധതി അട്ടിമറിയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി ജില്ലാകമ്മിറ്റി നടത്തിയ സപ്ലൈ ഓഫീസ് മാര്‍ച്ചും, ധര്‍ണ്ണയും മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന് ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു.
നരേന്ദ്ര മോദി സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് ഭക്ഷ്യ സുരക്ഷാ പദ്ധതിയോട് കേരളം സ്വീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കൊള്ളയും കരിഞ്ചന്തയും നടക്കുന്ന കേരളത്തില്‍ ഇവരെ സംരക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സംസ്ഥാനം പദ്ധതി അട്ടിമറിയ്ക്കാന്‍ തയ്യാറായത്.
നേതാക്കളായ ഷാജുമോന്‍ വട്ടേക്കാട്, അഡ്വ.രവികുമാര്‍ ഉപ്പത്ത്, അഡ്വ.കെ.കെ.അനീഷ് കുമാര്‍, കെ.പി.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. അഡ്വ.ബി.ഗോപാലകൃഷ്ണന്, പി.എസ്.ശ്രീരാമന്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ഇ.മുരളീധരന്, ഇ.എം.ചന്ദ്രന്, ജോണി പൊന്തോക്കന്, പത്മിനി പ്രകാശന്, എ.ആര്.അജിഘോഷ് ഷാജന് ദേവസ്വം പറമ്പില്‍, മോഹനന് പോട്ടോര്‍, അഡ്വ.കെ.ആര്.ഹരി, തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ ലളിതാംബിക, പൂര്‍ണ്ണിമ സുരേഷ്, മഹേഷ്, രാവുണ്ണി, വിന്‍ഷി അരുണ്‍കുമര്‍ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ സേവ്യന്‍ പള്ളത്ത്, വിനോദ് പൊള്ളാഞ്ചേരി, സുധീഷ് മേനോത്ത് പറമ്പില്‍ , കെ.സുരേഷ്, കെ.ജി.കെ സുന്ദരരാജന്, പി.കെ.മണി, പി.എസ്.അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: