കൊടുങ്ങല്ലൂര്‍: ചട്ടവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ അഴിമതിക്ക് നേതൃത്വം നല്കിയ നഗരസഭ ചെയര്മാന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ഹാളില്‍ കുത്തിയിരിപ്പ് നടത്തി.
ഇന്നലെ രാവിലെ കൗണ്‍സില്‍ തുടങ്ങിയ ഉടന്‍തന്നെ ചെയര്‍മാനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് സെക്രട്ടറിയെ അസഭ്യം പറഞ്ഞതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ജി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. പത്രമാധ്യമങ്ങളില്‍ വന്വാര്ത്തയായ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതെ അജണ്ടയിലെ മറ്റിനങ്ങളിലേക്ക് ചെയര്മാന് കടന്നതോടെയാണ് മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ പതിനാറംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നത്. തുടര്‍ന്ന് ചെയര്മാന് അജണ്ടയിലെ 58 ഇനങ്ങളും ചര്‍ച്ച ചെയ്യാതെ ഒറ്റവാചകത്തില്‍ പാസ്സാക്കി കൗണ്‍സില്‍യോഗം പിരിച്ചുവിടുകയായിരുന്നു. ചെയര്‍മാന്റെ ജനാധിപത്യവിരുദ്ധനടപടിയില് പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് നഗരത്തില്‍ പ്രകടനവും നടത്തി. പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് വി.ജി.ഉണ്ണികൃഷ്ണന്, സി.ഒ.ലക്ഷ്മിനാരായണന്, ഒ.എന്‍.ജയദേവന്, ടി.എസ്.സജീവന്, ഐ.എല്‍.ബൈജു, ശാലിനി വെങ്കിടേഷ്, ഡോ.ആശാലത, പാര്‍വതി സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: