കല്‍പ്പറ്റ : കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെഎസ്ടിഇ എംപ്ലോയീസ് സംഘ് (ബിഎംഎസ്)ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഇ എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി കല്‍പ്പറ്റ ഡിപ്പോയില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് ജില്ലാസെക്രട്ടറി പി.കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു.
കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റാക്കുക, കാലാവധി കഴിഞ്ഞ ശമ്പളപരിഷ്ക്കരണം അടിയന്തിരമായി നടപ്പാക്കുക, എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദൂരപരിധിയില്ലാതെ സ്വകാര്യ പെര്‍മിറ്റ് അനുവദിച്ചത് റദ്ദാക്കുക, പങ്കാളിത്ത പെന്‍ഷനുപകരം സ്റ്റാറ്റിയൂട്ടറി പെന്ഷന് നടപ്പിലാക്കുക, കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ അഴിമതിയും പോലീസ് വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഇടതുപക്ഷം ഭരണത്തിലേറിയാല്‍ നടപ്പാക്കുമെന്നുപറഞ്ഞ് പലവിധ വാഗ്ദാനങ്ങള്‍ നല്കി റഫറണ്ടത്തില്‍ ഒന്നാമതെത്തിയ സിഐടിയു ഇവ പാടെ മറന്നിരിക്കുകയാണ് പി. കെ.മുരളീധരന് പറഞ്ഞു. ഇത്തരത്തില്‍ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണ് സിഐടിയു. സ്വകാര്യമേഖലയെ സഹായിക്കുന്നതിനായി പുതിയ പെര്‍മിറ്റുകള്‍ അനുവദിച്ചും ദീര്‍ഘദൂര സര്‍വ്വീസുകള്‍ വെട്ടികുറച്ചും കെഎസ്ആര്‍ടിസിക്ക് കോടികള്‍ നഷ്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എ.ജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്ടിഇഎസ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, കെ.എസ്.ഷിബിമോന്‍, വി.രാജന്, എം.പി.രഘുനാഥ്, വി.പി.ഷിജു, പ്രജീഷ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
കെഎസ്ടി എംപ്ലോയീസ് സംഘ്(ബിഎംഎസ് ) മാനന്തവാടി ഡിപ്പോയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ജില്ലാപ്രസിഡന്റ് സന്തോഷ് ജി.നായര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി വി.കെ.സിനോജ് മുഖ്യപ്രഭാഷണം നടത്തി.കെ.ബി.വിജയന് വി.എന്‍.ശ്രീജീവന് പ്രസംഗിച്ചു.എം.ബി.അരുണ്‍, സി.വി.വിനോദ്,പി.കെ.രതീഷ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: