കാസര്‍കോട്: രാജ്യത്തെ പൊതുവിതരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും, ആധുനീകവല്ക്കരിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ പദ്ധതി രാജ്യത്തെ മറ്റുസംസ്ഥാനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുബോള്‍ കേരള സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറുകയും, കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം സാധാരണക്കാര്‍ക്ക് കിട്ടേണ്ട റേഷന്‍ ആനുകൂല്യം അട്ടിമറിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ കള്ള പ്രചരണം നടത്തി പൂഴ്ത്തിവെപ്പുകാരെയും കരിഞ്ചന്തക്കാരെയും സഹായിക്കുന്ന നിലപാടാണ് ഇടത് വലത് മുന്നണികള്‍ സ്വീകരിച്ചു വരുന്നത്. കേരള സര്‍ക്കാര്‍ ഇത്തരം ജനദ്രോഹ നടപടികള്‍ പുനഃപരിശോധിച്ച് സാധാരണക്കാര്‍ക്ക് കിട്ടേണ്ട റേഷന്‍ ആനുകൂല്യങ്ങള്‍ സുതാര്യമാക്കണമെന്നും, റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ നീക്കി കാര്‍ഡ് വിതരണം നടപ്പിലാക്കണമെന്നും ബിജെപി ഉദുമ പരിയാരം ബൂത്ത് ജനറല്‍ ബോഡീയോഗം സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. മണ്ഡലം കമ്മറ്റി അംഗം വിവേക് പരിയാരം അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് വിജേഷ് പരിയാരം സ്വാഗതവും പ്രഭാകരന് തായത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: