കോന്നി: കോന്നി- പൂങ്കാവ് റോഡില്‍ ഗതാഗതക്കുരുക്ക് പതിവായി. മിനി സിവില്‍ സ്റ്റേഷന്, സബ് രജിസ്ട്രാര്‍ ഓഫീസ്, ഇക്കോ ടൂറിസം, താലൂക്ക് ആശുപത്രി, വനം വകുപ്പ് ഓഫീസുകള്‍ എന്നിവയെല്ലാം ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രാവിലെയും വൈകിട്ടുമാണ് തിരക്ക് ഏറെയും.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമേ ദേവാലയങ്ങള്‍, സ്കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തുന്നവരുടേയും തിരക്കുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവര്‍ വാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കുചെയ്യുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
കോന്നി മുതല്‍ ഇക്കോ ടൂറിസം കേന്ദ്രം വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ റോഡരുകില്‍ നിര്‍ത്തിയിടുന്നതിനാല്‍ തിരക്ക് വര്‍ധിക്കുന്നു.സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ കടന്നുപോകുന്ന പാതയാണിത്.
ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്നവരുടെ വാഹനങ്ങളും റോഡരുകില്‍ പാര്ക്കുചെയ്യേണ്ടിവരുന്നതും കുരുക്കിന് കാരണമാകുന്നു. അവധി ദിവസങ്ങളില്‍ ഇക്കോ ടൂറിസംകേന്ദ്രത്തിനുള്ളില് കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല.
പൂങ്കാവ് പത്തനംതിട്ട റോഡില്‍ മല്ലശ്ശേരി ജംങ്ഷന് സമീപം ജലവിതരണകുഴല്പൊട്ടി റോഡ് തകര്‍ന്നിട്ടും ഇതുവരെ നടപടികളൊന്നും അധികൃതര്‍ എടുത്തിട്ടില്ല. വളവായതിനാല്‍ വളരെ അടുത്തെത്തിയ ശേഷം മാത്രമാണ് വാഹനയാത്രികര്‍ക്ക് റോഡിലെ കുഴിശ്രദ്ധയില്പെടുകയുള്ളൂ. മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഈ കുഴിയില്‍ചാടി അപകടം ഉണ്ടാവുന്നതും നിത്യസംഭവമാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: