തൃശൂര്‍: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് ഒരു വിദ്യാഭ്യാസ നയം രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതിന് പകരം ചില കോണുകളില്‍ നിന്നുയരുന്ന എതിര്‍പ്പ് അന്ധമായ രാഷ്ട്രീയവിരോധം മൂലമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.വിദ്യാഭ്യാസ രംഗത്തെ വിദഗ്ദര്‍ തയ്യാറാക്കിയ കരടില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ആവശ്യത്തിലധികം സമയം അനുവദിച്ചിരുന്നു.രണ്ടര ലക്ഷത്തോളം ഗ്രാമങ്ങളിലും നാനൂറോളം ജില്ലകളിലും ചര്‍ച്ചകളും അഭിപ്രായ രൂപീകരണവും നടന്നു.
നാനാ തുറകളില്‍ നിന്നായി ലക്ഷക്കണക്കിന് നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് ലഭിച്ചു.ഇത്രയും വിപുല പങ്കാളിത്തതോടെ ഒരു വിദ്യാഭ്യാസ നയം പ്രഖ്യാപിക്കാനിരിക്കെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാന മന്ത്രി ഉന്നയിച്ച വിമര്‍ശനം സങ്കുചിത രാഷ്ട്രീയ താല്പര്യംമൂലമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടിഎ നാരായണന്അദ്ധ്യക്ഷത വഹിച്ചു.എബിആര്‍എസ്എം ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി കെ മോഹനകണ്ണന്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി പിഎസ്.ഗോപകുമാര്‍,സംഘടനാ സെക്രട്ടറി എ ബാലകൃഷ്ണന്,വൈസ് പ്രസിഡന്റുമാരായ അശോക് ബാദര്‍,കെഎന്‍ വിനോദ്,ബി ഭാസ്കര,സെക്രട്ടറി കെഎസ്.ജയചന്ദ്രന്,ട്രഷറര്‍ എം ശിവദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: