ചീക്കല്ലൂര്‍ : സംഘര്‍ഷഭരിതമായ ഇന്നത്തെ സാഹചര്യത്തില്‍ ദീപാവലി പോലുള്ള ആഘോഷങ്ങള്‍ മനസ്സിന് സമാധാനം ഉണ്ടാക്കുവാനും അതുവഴി കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സുദൃഢമാക്കുവാനും, സ്നേഹവും കൂട്ടായ്മയും വളര്‍ത്തുന്നതിനും ഏറെ സഹായമാണെന്ന് യോഗക്ഷേമസഭ ചീക്കല്ലൂര്‍ ഉപസഭ അഭിപ്രായപ്പെട്ടു. കണിയാമ്പറ്റ കാനഞ്ചേരി ഗംഗാനിവാസില് നടന്ന ദീപാവലി ആഘോഷത്തിലെ ദീപം കൊളുത്തല്‍ ഗംഗ ഉദ്ഘാടനം ചെയ്തു. ഉപസഭാവനിതാവിഭാഗം സെക്രട്ടറി ശ്രീശൈല മുഖ്യപ്രഭാഷണം നടത്തി. യോഗം മാടമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എം. രാജേന്ദ്രന്, മാങ്കുളം ഹരിനാരായണന്, മാടമന മുരളീധരന്, ജില്ലാ സെക്രട്ടറി മരങ്ങാട് കേശവന്, ശ്രീനാഥ് പുതിയില്ലം, അരുണ്കൃഷ്ണന് മാടമന, എം.എസ്. കൃഷ്ണന്, ജയകൃഷ്ണന് പെരിങ്ങോട്, എം.കെ.വേണുഗോപാലന്‍, പ്രിയ, ബിന്ദു, സ്മിത, സിന്ധു, സരസ്വതി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: