പൂതാടി : എം.എസ്സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന് നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെവയനാട്ജില്ലയില് പൂതാടി പഞ്ചായത്തില്‍ ചീയമ്പം 73 കോളനിയില്‍ നടപ്പിലാക്കി വരുന്ന ആദിവാസി ഉപജീവന മാര്‍ഗ്ഗ പദ്ധതിയുടെ അവലോകന യോഗത്തില്‍ നബാര്‍ഡ് ജനറല്‍മാനേജര്‍ പി.ബാലചന്ദ്രന് ഡയറിയൂണിറ്റുകള്ക്കും ആടുവളര്ത്തല്യൂണിറ്റുകള്ക്കുമുള്ളചെക്കുകള്മുപ്പത് ഗുണഭാക്താക്കള്ക്ക്വേണ്ടികൈമാറി. രണ്ടാം ഘട്ടത്തിലെഗുണഭോക്താക്കള്ക്ക്വേണ്ടി ചീയമ്പം കോളനിയിലെവില്ലേജ് പ്ലാനിംഗ് കമ്മിറ്റി പ്രസിഡന്റ്അപ്പിബോളനും സെക്രട്ടറിഗോപാലനും ചേര്ന്ന്ഏറ്റു വാങ്ങി.2015 മുതല്‍ 2020 വരെ നീണ്ടു നില്ക്കുന്ന വാടി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചീയമ്പം ആദിവാസികോളനിയിലെ 302 ആദിവാസികുടുംബങ്ങളുടെ വരുമാനത്തിനായിആസൂത്രണംചെയ്തിട്ടുള്ളവിവിധ പരിപാടികളാണ്സ്വാമിനാഥന് ഗവേഷണ നിലയം നടപ്പിലാക്കുന്നത്. ഒമ്പത് ഇനം തോട്ടവിളകളുടെതൈകള് നടല്‍,ജൈവകൃഷിരീതിയിലൂടുള്ളഅതിന്റെ പരിപാലനം നടത്തുന്നതിനോടൊപ്പംജലമണ്ണ്വിഭവ പരിപാലനം, ആരോഗ്യബോധവല്‍ക്കരണം, ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങള്‍, സ്തീകളുടെ അവകാശ, നേതൃത്വ, വികസന, ശാക്തീകരണ പരിപാടികള്എന്നിവഊര്ജിതമായി നടന്നുവരുന്നു. വരാന്‍ പോകുന്ന വരള്‍ച്ചക്കാലം മുന്നില്‍ കണ്ട് അത്യാവശ്യജലസേചന ആവശ്യങ്ങള്ക്ക്വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അവലോകന യോഗത്തില്‍ നബാര്‍ഡ് ജനറല്‍മാനേജര്‍ പി.ബാലചന്ദ്രന് പറഞ്ഞു. കൃഷിഅടിസ്ഥാനമാക്കിയുള്ള ഉപജീവനമാര്‍ഗ്ഗ വികസന പ്രവര്‍ത്തനങ്ങള്‍ ജലലഭ്യതയെ ആശ്രയിച്ചു മാത്രമേവിജയിക്കൂഎന്നുംഅദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: