തൃശൂര്‍: ആനകളുടെയും വെടിക്കെട്ടിന്റെയും നിയന്ത്രണങ്ങളുടെ പേരില്‍ കാലാകാലങ്ങളായി ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ആചാരങ്ങളും, ആഘോഷങ്ങളും മുടങ്ങാന്‍ ഇടവരരുതെന്ന് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പലപ്പോഴും ഇത്തരം നിയന്ത്രണങ്ങള്‍ കാരണം ആചാരപരമായ എഴുന്നള്ളിപ്പുകള്‍ പോലും മുടങ്ങുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഉത്സവങ്ങളുടെ പേരിലുള്ള ധൂര്‍ത്തിന് ഹിന്ദു ഐക്യവേദി എതിരാണെങ്കിലും കാലാകാലങ്ങളായി ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ആചാരങ്ങളും, ആഘോഷങ്ങളും മുന്‍കാലങ്ങളിലേതുപോലെ നടത്താനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.
പക്ഷെ ഇക്കാര്യത്തില്‍ പല സര്‍ക്കാര്‍ വകുപ്പുകളും എടുക്കുന്ന നടപടികള്‍ ക്ഷേത്രോത്സവങ്ങളുടെ നടത്തിപ്പിന് വിഘാതമായ രീതിയിലുള്ളതാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രസ്താവനയല്ലാതെ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. യോഗത്തില്‍ ജില്ലാകമ്മിറ്റി പ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജന.സെക്രട്ടറിമാരായ മധുസൂധനന് കളരിക്കല്‍, പ്രസാദ് കാക്കശ്ശേരി, സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, വര്‍ക്കിങ്ങ് പ്രസിഡണ്ട് എ.എ.ഹരിദാസ്, ട്രഷറര്‍ പി.മുരളീധരന്, മീഡിയ കോഡിനേറ്റര്‍ ഹരി മുള്ളൂര്‍, സഹ സംഘടനാ സെക്രട്ടറി അശോകന് അന്നമനട എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: