kpµ-c³
ഇരിങ്ങാലക്കുട : മഹത്തായ ഭൂദാനത്തിനൊരുങ്ങി സുന്ദരന്‍ പേടിക്കാട്ടുപറമ്പില്‍ മാതൃകയാകുന്നു. പൊറത്തിശ്ശേരി തലയിണക്കുന്ന് സ്വദേശി 44 കാരനായ പേടിക്കാട്ടുപറമ്പില്‍ സുന്ദരന്‍ തന്റെ സ്വന്തം അധ്വാനത്താല്‍ സ്വന്തമാക്കിയ ഭൂമിയില്‍ നിന്ന് 50 സെന്റ് നല്‍കിയാണ് മാതൃകയാകുന്നത്. തലചായ്ക്കാനിടമില്ലാത്ത 13ഓളം കുടുംബങ്ങള്‍ക്കാണ് സുന്ദരന്റെ കാരുണ്യത്താല്‍ കിടപ്പാടം ലഭിക്കുക. ഇരിങ്ങാലക്കുട സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ സുന്ദരന്‍ അര്‍ഹരായവരെ കണ്ടെത്തി നല്‍കുന്നതിനായി ഭൂമി സേവാഭാരതിക്ക് ഇന്ന് കൈമാറും. 11-ാംവയസ്സില്‍ അച്ഛന് നഷ്ടപ്പെട്ട സുന്ദരന്‍ അന്നുമതല്‍ ഇന്നുവരെ ചെയ്യാത്ത തൊഴിലുകളില്ല.
മാങ്ങ പറിച്ചു വിറ്റ് ഉപജീവനം നടത്തുന്ന ഇദ്ദേഹം ചെമ്മണ്ടയില്‍ 10 വര്‍ഷം മുമ്പ് വാങ്ങിയ ഉദ്ദേശം ഒരുകോടി വിലമതിക്കുന്ന ഭൂമിയാണ് നല്‍കുന്നത്. കുടുംബപരമായി വലിയ സാമ്പത്തിക സ്ഥിതിയിലല്ലാത്ത സുന്ദരന്‍ തന്റെ സ്വപ്രയത്നംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത സ്വത്തില്‍ നിന്ന് ഒരുഭാഗം സഹജീവികള്‍ക്ക് സൗജന്യമായി നല്കുമ്പോള് അതിന് തിളക്കമേറുകയാണ്. സേവനത്തിന് കൃത്യമായ മാതൃകകള്‍ തന്റെ മുന്നിലില്ലെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരാഗ്രഹമാണ് ഇപ്പോള്‍ പൂവണിയുന്നതെന്നും സുന്ദരന്‍ പറയുന്നു.
ഭാര്യ സിന്ധുവും മക്കളായ ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സൂര്യയും കാട്ടൂര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്സ് 1 വിദ്യാര്‍ത്ഥിയായ സൗരവും ചേര്‍ന്ന കുടുംബമാണ് ഭൂദാനത്തിന് പിന്നിലെ പ്രേരണ.
തന്റെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. അതുപോലെതന്നെ ഈ ഭൂമിയില്‍ വീട് വച്ചു നല്കാന് കഴിയുന്നവര്‍ മുന്നോട്ടുവരണമെന്നും അവര്‍ സേവാഭാരതിയുമായി ബന്ധപ്പെട്ട് ഭൂദാനം കൂടുതല്‍ തിളക്കമുള്ളതാക്കി തീര്‍ക്കണമെന്നും സുന്ദരന്‍ അഭ്യര്‍ത്ഥിക്കുന്നു.
പൊറത്തിശ്ശേരി മഹാത്മ യു.പി സ്ക്കൂളില്‍ ഇന്ന് രാവിലെ 9ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സേവാപ്രമുഖ് അ. വിനോദ് പങ്കെടുക്കും.
വിഭാഗ് സംഘചാലക് കെ.എസ്സ് പദ്മനാഭന് സുന്ദരനെ ചടങ്ങില്‍ ആദരിക്കും. സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: