വിശ്വഹിന്ദു പരിഷത്ത് ദുര്‍ഗാവാഹിനി ശക്തിസംഗമത്തിന്റെ ഭാഗമായി നടന്ന സഞ്ചലനം
തൃശൂര്‍: വിശ്വഹിന്ദുപരിഷത്ത് ജില്ലാസമിതി വനിതാവിഭാഗം സംഘടിപ്പിച്ച ശക്തിസംഗമം കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്നു. കഥാകൃത്ത് എന്‍.സ്മിത ഉദ്ഘാടനം നിര്‍വഹിച്ചു. ്വ്വസമൂഹത്തിലേക്ക് നന്മയെ സംക്രമിപ്പിക്കാന്‍ കൂടുതല്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണെന്നും സ്ത്രീകള്‍ സ്വന്തം ശക്തിയും കഴിവും തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു. ബാഹ്യസൗന്ദര്യത്തിനേക്കള് ആന്തരിക സൗന്ദര്യത്തിനും കഴിവിനുമാണ് പ്രാധാന്യം. അവനവനെത്തന്നെ സ്നേഹിക്കാനും ശക്തിപ്പെടുത്താനും കഴിയുമ്പോഴാണ് സമൂഹത്തെ സേവിക്കാനും കഴിയുന്നത്.
അഡ്വ. സംഗീത വിശ്വനാഥ് അദ്ധ്യക്ഷയായിരുന്നു. പ്രണയം മനോഹരമാണെങ്കിലും പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ലൗജിഹാദുകള്‍ അത്യന്തം അപകടകരങ്ങളും സമൂഹത്തിന് ഭീഷണിയുമാണെന്ന് അവര്‍ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, പ്രീതചന്ദ്രന്, കൃഷ്ണമോഹന്, ലക്ഷ്മി നാരായണന്, അമ്മുക്കുട്ടിയമ്മ, സ്നേഹ മുരളീധരന്, ഭുവനപ്രകാശന് തുടങ്ങിയവരും സംസാരിച്ചു.
ശക്തിസംഗമത്തിന് മുന്നോടിയായി നഗരത്തില്‍ നടന്ന ദുര്‍ഗാവാഹിനിയുടെ സഞ്ചലനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം.സി.വത്സന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: