കല്‍പ്പറ്റ : നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നവംബര്‍ 12ന് മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നാഷണല്‍ ലോക് അ്വാലത്ത് നടത്തും. അദാലത്തില്‍ ക്രിമിനല്‍ കോമ്പൗണ്ടബിള്‍ കേസുകള്‍, ചെക്ക് കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, തൊഴില്‍ തര്‍ക്ക കേസുകള്‍, ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സിവില്‍ കേസുകള്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, വില്പന നികുതി, വരുമാന നികുതി തുടങ്ങിയ കേസുകള്‍, ശമ്പളാനുകൂല്യങ്ങള്‍ സംബന്ധിച്ച സര്‍വ്വീസ് കേസുകള്‍, ഫോറസ്റ്റ് കേസുകള്‍, ബാങ്ക് ലോണ്‍ സംബന്ധിച്ച കേസുകള്‍ തുടങ്ങിയ എല്ലാ പരാതികളും സ്വീകരിക്കും. പരാതിയുള്ളവര്‍ മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ഓഫീസിലോ, കല്‍പ്പറ്റ ജില്ലാ കോടതിയിലെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസിലോ ഒക്ടോബര്‍ 31നകം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: