Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുവിനെ മറന്ന മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 07:52 pm IST
in Samskriti

ഈ കല്‍പത്തിലെ ആദ്യത്തെ മനുഷ്യന്‍ തന്നെ മനുവാണെന്ന് ഒരു ധാരണ കാണുന്നു. സ്വായംഭൂവ മനു. തന്നെത്താന്‍ ഉണ്ടായ മനു. ഇപ്പോള്‍ നടപ്പിലുള്ളത് ഈ കല്‍പത്തിലെ ഏഴാമത്തെ മന്വന്തരമായ വൈവസ്വതമന്വന്തരമാണ്. ഒരു കല്‍പം പതിന്നാലു മനുക്കളെക്കൊണ്ടാണ് പൂര്‍ത്തിയാകുന്നത്. ഒരു മനുവിന്റെ കാലം അഥവാ മന്വന്തരം എഴുപത്തിയൊന്നു ചതുര്‍ യുഗങ്ങളാണ്. ഓരോ മന്വന്തരത്തിന്റെയും കാരണക്കാരന്‍ ഓരോ മനുവാണെന്നും പറയുന്നു.

ഒരു ചതുര്‍ യുഗമെന്നാല്‍ സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങള്‍ ചേര്‍ന്ന മഹായുഗം. ഇപ്പോഴത്തെ കല്‍പത്തിലെ ഏഴാമത് മന്വന്തരത്തിലെ ഇരുപത്തിയെട്ടാമത് ചതുര്‍ യുഗത്തിന്റെ കലിയിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ യുഗത്തിനും ലക്ഷക്കണക്കിന് വര്‍ഷങ്ങളാണെന്നുമുണ്ട്. ഒരുവേള അന്തരാളഘട്ടങ്ങളും ഉണ്ടാവാം. ഇങ്ങനെ എഴുപത്തിയൊന്നു കാലങ്ങള്‍. മനുവില്‍നിന്ന് അടുത്ത മനുവിലേക്കും കല്‍പത്തില്‍നിന്ന് കല്‍പത്തിലേക്കും അന്തരാളഘട്ടങ്ങള്‍ ഉണ്ടാവാം. (ചാനല്‍ മാറ്റുന്ന പോലെ മാറുന്നതാവണമെന്നില്ല കാലം.) ഭാവനാതീതമായ വലിയ കാലങ്ങളുടെ അവസാനം മഹാപ്രളയമാണ്.

(ഏകനും അദ്വിതീയനും സര്‍വ്വശക്തനും ആയ) അള്ളാഹുവിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളത് എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു.അതിനെ ഒന്നു മാറ്റിപ്പറയുകയാണെങ്കില്‍ അതിങ്ങനെ ആവും: ഏകനും അദ്വിതീയനും അദൃശ്യനും അധൃഷ്യനും സര്‍വ്വത്തിന്റെയും ഉറവിടവും അറിവിന്റെ പ്രഭവകേന്ദ്രവും സര്‍വ്വാധികാരിയുമായ ആ പരബ്രഹ്മശക്തിയുടെ പക്കല്‍ മാത്രമാണ് അനന്തമായ സമയമുള്ളത്. സമയമാണല്ലോ എന്തിനും അടിസ്ഥാനമായ കണക്ക്. കണക്കുകളിലാണ് സര്‍വ്വകാര്യങ്ങളും പ്രകൃതിയില്‍ നടക്കുന്നത്.

പ്രകൃതി തന്നെ ആ പരബ്രഹ്മസത്തയുടെ പ്രൊജെക്ഷന്‍ ആണെന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കുടത്തില്‍ ആകാശം (അന്തരീക്ഷം) എന്നതുപോലെ മൃണ്മയമായ നമ്മുടെ ശരീരം ആ പരമസത്തയെ ഉള്‍ക്കൊണ്ടു നില്‍ക്കുന്നു എന്ന് പൂര്‍വ്വസൂരികള്‍ ഉപമ പറഞ്ഞിരിക്കുന്നത്. ഏകകോശജീവിയില്‍ തുടങ്ങുന്ന (ഗുരുക്കന്മാരും പ്രവാചകന്മാരും മനുക്കളും വരെയുള്ള) ഓരോ ജീവനിലും അതിനുള്‍ക്കൊള്ളാവുന്ന തരത്തില്‍ അഥവാ പ്രകൃതി ആവശ്യപ്പെടുന്ന തരത്തില്‍ അതിന്റെ ചാലകശക്തിയായി ഈ ശക്തിയാണ് നില്‍ക്കുന്നത്. നമ്മുടെ ഉള്ളിലെ അറിവ് എന്ന് അതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.

മനുവിലേക്കു തിരിച്ചുവരാം. ബ്രഹ്മാവിന്റെ മാനസപുത്രനാണ് സ്വായംഭൂവമനു. ബ്രഹ്മാവ് ശതരൂപ എന്നൊരു സ്ത്രീയെയും സങ്കല്‍പം കൊണ്ട് സൃഷ്ടിച്ചു മനുവിനു ഇണയായി നല്‍കിയത്രെ. അവര്‍ക്കു അഞ്ചു മക്കളുണ്ടായി. ഇവരില്‍ ചിലരെ മഹര്‍ഷിമാരുടെ മക്കള്‍ക്ക് വേളി കഴിച്ചുകൊടുത്തു. ആദാമിനെയും ഹവ്വയെയും പോലെ മനുവും ശതരൂപയും ആദ്യത്തെ പുരുഷനും സ്ത്രീയും ആയിരുന്നുവെങ്കില്‍ അവരുടെ മക്കളെ വിവാഹം കഴിക്കാന്‍ ഈ മഹര്‍ഷിമാരുടെ മക്കളെ എവിടെ നിന്നു കിട്ടി? മനനം ചെയ്യുന്നവരില്‍ മുന്‍പനായി മനുഷ്യകുലത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തനായിത്തീര്‍ന്ന ജ്ഞാനിയായിരിക്കാം മനു. മനുഷ്യന്‍ എന്ന സാധ്യതയുടെ പൂര്‍ത്തീകരണത്തില്‍ എത്തുന്ന ജീവന്‍ ദൈവത്തിന്റെ തലത്തിലേക്ക് ഉയരുകയാവാം.

എന്തുകൊണ്ട് പിന്നെ വൈവസ്വതമനുവിനെ ഈ മന്വന്തരത്തിലെ ലോകം മറന്നിരിക്കുന്നു എന്നത് ഒരു ചോദ്യമാണ്. ഒരു നിയമാവലി മനുസ്മൃതി മനുവിന്റെതായി നമുക്ക് കിട്ടിയിട്ടുണ്ട്. മനുസ്മൃതിയില്‍ കര്‍ക്കശമായ ജാതിപ്രതിബദ്ധതയും സ്ത്രീവിരുദ്ധതയും ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. (സ്ത്രീകള്‍ പൂജിക്കപ്പെടുന്ന സ്ഥലത്ത് ദേവതകള്‍ സന്തോഷിക്കുന്നു എന്ന് പറയുന്ന വൈരുദ്ധ്യാത്മകതയും അതിലുണ്ട്.) കാരുണ്യമില്ലാത്ത, നീതിയില്ലാത്ത നയമായി മാത്രമേ ഇന്നതിനെ കാണാന്‍ കഴിയൂ. വൈവസ്വതമനു അത്രയും ക്രൂരമായി ചിന്തിച്ചിരുന്നുവെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. ക്രൂരമായ ഒരു ജീവന് മനുവിന്റെ സ്ഥാനം എങ്ങനെ കിട്ടും? കാലങ്ങളുടെ പ്രയാണത്തില്‍ ആരുടെയൊക്കെയൊ കുടിലബുദ്ധി തിരുകിക്കയറ്റിയ അബദ്ധങ്ങളാവാനാണ് വഴി. ഒരുപക്ഷേ ഇങ്ങനെയുള്ള ച്യുതികളും മനുവിന്റെ വ്യവസ്ഥക്കു ശാപമായിത്തീര്‍ന്നിരിക്കാം.

ഏതായാലും ഗുരുക്കന്മാരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഭാരതീയപാരമ്പര്യത്തിലെ ആദിമമായ മനുസങ്കല്‍പത്തെ നമുക്ക് കണക്കിലെടുക്കേണ്ടി വരും. ഗുരുസ്വഭാവത്തിലാണ് മനുക്കള്‍ നില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.