പാലക്കാട്: ജില്ലാ സാക്ഷരതാമിഷന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തിവരുന്ന 10-ാം തരം തുല്യതാ കോഴ്സിന്റെ പത്താം ബാച്ചില്‍ (2015-16) 2239 പേര് പൊതുപരീക്ഷ എഴുതുമെന്ന് ജില്ല കോഡിനേറ്റര്‍ അറിയിച്ചു. നവംബറിലെ പൊതുപരീക്ഷയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 30, നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ മാതൃകാ പരീക്ഷ നടത്തും. ഒക്ടോബര്‍ 30 ന് മലയാളം, ഐ.ടി, ഇംഗ്ലീഷ് വിഷയങ്ങളിലും നവംബര്‍ അഞ്ചിന് ഹിന്ദി, ഊര്‍ജതന്ത്രം, സാമൂഹികശാസ്ത്രം, നവംബര്‍ ആറിന് കണക്ക്, ജീവശാസ്ത്രം, രസതന്ത്രം വിഷയങ്ങളിലുമാണ് മാതൃകാ പരീക്ഷ.ജില്ലയിലെ 41 സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.പാലക്കാട് മോഡല്‍ വികസന വിദ്യാ കേന്ദ്രം , കുഴല്‍മന്ദം ബ്ലോക്ക്, ഒറ്റപ്പാലം ബ്ലോക്ക് എന്നിവിടങ്ങളില്‍ 10-ാം തരം തുല്യതാ കോഴിസിന്റെ രജിസ്ട്രേഷ.ന് ആരംഭിച്ചു. ഫോണ്‍ : പാലക്കാട് – 9747951199, കുഴല്‍മന്ദം – 9846883876, ഒറ്റപ്പാലം – 9249309833.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പത്താംതരം സെന്റര്‍ കോഡിനേറ്റര്‍മാരുടെ അവലോകന യോഗത്തില്‍ ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ ഷാജു ജോണ്‍ , അസി. കോഡിനേറ്റര്‍മാരായ കെ.പി.വാഹിദ, പി.വി.ശാസ്ത പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: