കൊല്ലങ്കോട്: ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ ദിവസം കൂടിയ ബോര്‍ഡ് യോഗത്തില്‍ ഭരണ സമിതിയുടെ അംഗീകാരം ലഭിക്കാത്ത പദ്ധതിക്ക് ഡിപിസിയുടെ അംഗീകാരം വാങ്ങുന്നതിനെതിരെ സിപിഐ, ബിജെപി, കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രംഗത്ത്. ഇടതുപക്ഷം ഭരിക്കുന്ന കൊല്ലങ്കോട് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ സിപിഐ രംഗത്തുവന്നത് രാഷ്ട്രീയമായ ചലനത്തിന് വഴിയൊരുക്കും.
18 അംഗങ്ങളില്‍ സിപിഎം 9, സി പി ഐ 2, ബി ജെ പി 5, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് കക്ഷി നില. എല്‍ഡിഎഫിലെ സിപിഐ, മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായി ആരോപണവുമായി വന്നിട്ടുള്ളത്. 2016-17 വര്‍ഷത്തെ ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാത്ത പദ്ധതികളായ മുതലിയാര്‍കുളം മാലിന്യ സ്ഥലം ചുറ്റുമതില്‍ കെട്ടുന്നതും കൊല്ലങ്കോട് ടൗണിലെ പഴയ വായനശാല മൈതാനത്തില്‍ സ്റ്റേജ് നിര്‍മ്മാണം എന്നിവ ബോര്‍ഡ് യോഗത്തില്‍ വായിച്ചില്ലന്നാണ് ആരോപണം.
എന്നാല്‍ ബോര്‍ഡ് യോഗത്തില്‍ വിഷയം പറഞ്ഞതായും 16 മെമ്പര്‍മാര്‍ ഒപ്പിട്ട മിനിട് സില് ആരും വിയോജനം രേഖപ്പെടുത്തായിട്ടില്ലെന്നും പ്രസിഡന്റും സെക്രട്ടറിയും പറയുന്നു. ഇതോടെ ഭരണത്തിലുള്ള സിപിഐയും സിപിഎമ്മും വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിലെത്തി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ ഭരണ സംവിധാനത്തിലും പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: