തൃശൂര്‍: ആനഎഴുന്നള്ളിപ്പും വെടിക്കെട്ടും ഇല്ലാതാക്കി ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ഉത്സവാഘോഷങ്ങളും എഴുന്നള്ളിപ്പും ഇല്ലാതാക്കാന്‍ ചിലര്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ശ്രമിച്ചുവരികയാണ്. ഇവ സാധാരണക്കാരായ ജനങ്ങളുടെ കൂട്ടായ്മയാണ്. ഇവ തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ആന ഉടമസ്ഥഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പൊതുവികാരത്തിനൊപ്പം നിലകൊള്ളണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: