മാനന്തവാടി : മാനന്തവാടി ടൗണിലെ ഓടയില്‍ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തതിലും കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കുന്നതിലും ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും പ്രതിഷേധിച്ചു.
മാനന്തവാടി നഗരസഭ കെട്ടിടത്തിലെയും സമീപത്തെ ക്ലോക്ക് റൂമിലെയും മാലിന്യം ഒഴുകിയെത്തുന്നത് താഴെയങ്ങാടി ഓടയിലേക്ക്. കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുകിയെത്തുന്നതോടെ ദുരിതംപേറിയ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നഗരസഭാ അധികൃതരെ വിവരമറിയിച്ചിട്ടും പ്രശ്നപരിഹാരമായില്ല.
സമീപത്തെ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളവും ഓടയിലെത്തിയതോടെ കക്കൂസ്മാലിന്യം നിറഞ്ഞ വലിയ വെള്ളക്കെട്ടാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: