ബത്തേരി : വാഹനക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ബത്തേരി ടൗണിന് ആശ്വാസമേകുന്ന മിനി ബൈപ്പാസ്സിനുളള സ്ഥമെടുപ്പ് പ്രക്രിയ പൂര്‍ത്തി ആയെന്നും പുതുവര്‍ഷത്തിന് മുന്‍പ് ഇതിനുളള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാകുമെന്ന് നഗര സഭാചെയര്‍മാന്‍ സി.കെ സഹദേവനും വികസന കാര്യ സ്ഥാന്ഡിങ്ങ് കമ്മിറ്റി ചെയര്മാന് ടി.എല്‍.സാബുവും ബ ത്തേരിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി അമ്പത് ലക്ഷം രൂപയാണ് നീക്കിവെച്ചത്. ബത്തേരി നഗര സഭാ പരിധിയില്‍ ബീനാച്ചി മുതല്‍ തിരുനെല്ലിവരെയുളള സ്ഥലങ്ങളില്‍ ഇരുനൂറ്റിയമ്പ തോളം എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും. നഗരസഭയിലെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും നടപ്പു സാമ്പത്തിക വര്‍ഷം പാല് ലിറ്റര്‍ ഒന്നിന് ഒരു രൂപ വീതം പ്രോല്‍സാഹന വില നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. ക്ഷീര സഹകരണ സംഘങ്ങളില്‍ അളന്ന പാലിനാണ് അധിക വില നല്‍കുന്നത്. ടൗണിലെ വൈദ്യുത കാലുകള്‍ക്ക് പകരം കേബിള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിയും കെ.എസ്.ഇ.ബി ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നഗര സഭയിലെ വാര്‍ഡ് സഭകളുടെ യോഗം ഇന്നു മുതല്‍ ആരംഭിക്കുമെന്നും നഗര സഭാചെയര്‍മാന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: