കല്‍പ്പറ്റ : എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ ജില്ലയിലെങ്ങും ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ. താലൂക്ക് ആസ്ഥനങ്ങളായ ബത്തേരിയിലും മാനന്തവാടിയിലും ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലുമാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. ഭക്ഷ്യ സുരക്ഷ പദ്ധതി അട്ടിമറിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ ജനനീ സുരക്ഷാ പദ്ധതിയിലെ അഴിമതിക്കെതിരെയും വയനാട് വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കാത്തതിനെതിരെയും ആശിക്കും ഭൂമി ആദിവാസിക്ക് അഴിമതി വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമാണ് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തിയത്. വയനാട് ജില്ലാ സമ്പൂര്‍ണ്ണ ഒഡിഎഫ് ആയി പ്രഖ്യാപിച്ചെങ്കിലും വനവാസികള്‍ക്ക് ഇന്നും ആശ്രയം കുറ്റിക്കാടുകള്‍ മാത്രം. ശുചിമുറികള്‍ ജില്ലയിലെ ഭൂരിഭാഗം കോളനികളിലും ഇനിയും പൂര്‍ത്തിയായില്ല. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നല്ല പിള്ള ചമയാന്‍ സംസ്ഥാനം നടത്തുന്ന തട്ടിപ്പിനൊപ്പം ജില്ലാഭരണകൂടവും കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.
ബിജെപി മാനന്തവാടി മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ജില്ലാസെക്രട്ടറി കെ.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ലക്ഷ്മി കക്കോട്ടറ, വിജയന് കൂവണ, ജി.കെ.മാധവന്, പാലേരിരാമന്, അഖില്‍പ്രേം.സി, ജിതിന്‍ഭാനു, ഇ.ഡി.ഗോപാലകൃഷ്ണന്, ജയേന്ദ്രന്‍ വാളേരി, വില്‍ഫ്രഡ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ബത്തേരിയില്‍ കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എം.അരവിന്ദന് അദ്ധ്യക്ഷത വഹിച്ചു. പി.എം.പൊന്നു. വി.മോഹനന്, സാവിത്രി കൃഷ്ണന്‍കുട്ടി, രാധാ സുരേഷ് ബാബു, കെ.ബി.മദന്‍ലാല്‍, പി.ജി.ആനന്ദ്കുമാര്‍, രാജന് പൂതാടി, സുരേന്ദ്രന് ആവേത്താന്‍, ഗോവിന്ദന് പുഞ്ചവയല്‍, കെ.സി.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റയില്‍ ജില്ലാസെക്രട്ടറി മധു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: