പനമരം : ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി.ശശികല ടീച്ചര്‍ക്കെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ന്യൂനപക്ഷ പ്രീണനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ബാലന് പൂളിഞ്ഞാല്‍ പറഞ്ഞു. ഏതുരീതിയിലും ഹൈന്ദവ സംഘടനകളെ താറടിച്ചു കാണിക്കലാണ് ഇത്തരം സംഭവങ്ങളിലൂടെ ഇടതുപക്ഷ ഗവണ്മെന്റ് ലക്ഷ്യമാക്കുന്നത്. ഹൈന്ദവ സംഘടനകളെ ഭരണസ്വാധീ നം ഉപയോഗിച്ച് ഇല്ലായ്മ ചെ യ്യുക എന്ന കമ്മ്യൂണിസ്റ്റ് പാര് ട്ടിയുടെ ദുരുദ്ദേശം നടപ്പാവി ല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭൗതിക് പ്രമുഖ് ശശി, താലൂക്ക് സംഘചാലക് കുമാരന്, ഗണേശന്, ഹരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: