കൊല്ലങ്കോട്: അന്യജില്ലകളില്‍ നിന്നു മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ മുതലമട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപം നടത്തി പോകുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ആട്ടായാമ്പതിയില് ലിങ്ക് കെനാലിന്റെ വശങ്ങളിലായി പ്ലാസ്റ്റിക് മാലിന്യവും മറ്റിതര മാലിന്യവുമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തില്‍ അന്യജില്ലകളില്‍ നിന്നും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നിലപാട് പഞ്ചായത്ത് ഭരണസമിതി എടുത്തത് മറികടന്നാണ് കഴിഞ്ഞ ദിവസം മാലിന്യ നിക്ഷേപ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, വൈസ് പ്രസിഡന്റ് എം രാധാകൃഷ്ണന് സ്റ്റാന്റിംഗ് കയറ്റി ചെയര്മാന്മാരായ കൃഷ്ണകുമാര്‍, മുംതാജ്, രമ്യ, അംഗങ്ങളായ താജുദ്ദീന്, ബിജോയ് കോവളം, അസ്സി. സെക്രട്ടറി ഹരിദാസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: