പാലക്കാട്: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ജില്ല,മണ്ഡലം, താലൂക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട് നഗരത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഹരിക്കാരതെരുവില് നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാന്റഅ പരിസരത്ത് സമാപിച്ചു.
സമാപനയോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം അധ്യക്ഷതവഹിച്ചു.ബിജെപി സംസ്ഥാന ഭാരവാഹികളായ എന്‍.ശിവരാജന്, സി.കൃഷ്ണകുമാര്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്, ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ കെ.സുധീര്‍,ഹിന്ദുഐക്യവേദി ജില്ലാ വൈസ്.പ്രസിഡന്റ് പ്രഭാകരന് മാങ്കാവ്, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം,ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് പരിസരത്ത് സമാപിച്ചു. സംഘപരിവാര്‍ നേതാക്കളായ ബി.മനോജ്, അഡ്വ.പിഎം.ജയകുമാര്‍,ടി.പി.രാജന്,രവി അടിയത്ത്, സുമേഷ് കെ.വി.ഹരിദാസ്,അപ്പുകുട്ടന്‍,ശബരി,എ.ബാലഗോപാലന്, രതീഷ്,അനീഷ്, എ.ശ്രീനിവാസന് എന്നിവര്‍ നേതൃത്വം നല്കി.
കൂറ്റനാട്: ഭീകരവാദികളെ പ്രീണിപ്പിക്കാന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി കെ.പി . ശശികല ടീച്ചര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിക്കൊണ്ട് കേസെടുത്ത ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സെന്ററില്‍ പ്രകടനം നടത്തി. പട്ടാമ്പി താലൂക്ക് രക്ഷാധികാരി കെ.സി.കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കാര്ത്തികേയന്, ഇ.കെ.ജയപാലന്, രാമന് മാസറ്റര്‍, ഉണ്ണികൃഷ്ണന്, വി.ബി.മുരളീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പട്ടാമ്പി: ഭീകരവാദികളെ പ്രീണിപ്പിക്കുന്നതിനായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിക്കൊണ്ട് കേസെടുത്ത ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ പ്രകടനം നടത്തി. ജില്ലാ സഹസംഘടനാ സെക്രട്ടറി പ്രശോഭ് ഉദ്ഘാടനം ചെയ്തു. ആര്.എസ്.എസ്. ഖണ്ഡ് കാര്യവാഹ് പി.ശിവദാസ്, സഹ കാര്യവാഹ് കെ.സനൂഷ് , ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം ഹരിദാസ്, പൂക്കാട്ടിരി ബാബു, ഗോപി പൂവ്വക്കോട്, എം.പി. മുരളീധരന്, വി.സത്യനാരായണന്, പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചിറ്റൂര്‍: ടൗണില്‍ സംഘ പരിവാര്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ് ചിറ്റൂര്‍ താലൂക്ക് കാര്യവാഹ് അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. സംഘ ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് സുരേഷ് ബാബു, ബി.ജെ.പി പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി രാജേഷ്, ചിറ്റൂര്‍ മണ്ഡലം ബിജെപി ജനറല്‍ സെക്രട്ടറി രമേശ്, നഗര കാര്യവാഹ് ശരത് ബാബു, ബിജെപി മണ്ഡലം നേതാവ് ശിവന്, ഇളങ്കോവന്, ദണ്ഡപാണി എന്നിവര്‍ പ്രസംഗിച്ചു.
കൊഴിഞ്ഞാമ്പാറ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലാടീച്ചര്ക്കെതിരെ കാപ്പ ചുമത്തി കേസെടുത്ത സംസ്ഥാന സര്‍ക്കാരിനെതിരെ സംഘം പരിവാറിന്റെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രതിഷേധ പ്രകാനം നടത്തി.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു ആര്.എസ്.എസ്.താലൂക്ക് സഹകാര്യവാഹ് എസ്.ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു താലൂക്ക് കാര്യവാഹ് എസ്.സുചിത്രന്‍’ രാജേന്ദ്രപ്രസാദ്,ബി.ജെ. പി സംസ്ഥാന കൗണ്‍സില്‍ അംഗം എം.ബാലകൃഷ്ണന്, എ.കെ മോഹന്‍ ദാസ് ,എ .പ്രഭാകരന് ബി എം എസ്. മേഖലാ പ്രസിഡണ്ട് സുബ്രഹ്മണ്യന്, കെ.പ്രഭാകരന്, ജ്ഞാനക്കുമാര്‍, ഹരി, പി.വിജിത്രന്‍, സതീഷ്, എന്നിവര്‍ നേതൃത്വം നല്കി.
ശശികല ടീച്ചര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് മലമ്പുഴ ഖണ്ഡില് പ്രതിഷേധപ്രകടനം നടന്നു.
കടമ്പഴിപ്പുറം: കടമ്പഴിപ്പുറത്ത് നടന്ന പ്രതിഷേധപ്രകടനത്തിന് ഹിന്ദു ഐക്യവേദി ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി രജിത്ത് കൃഷ്ണ, ബിജെപി മണ്ഡലം വൈസ് ്രപസിഡണ്ട് സുബ്രഹ്മണ്യന്, ജന.സെക്രട്ടറി പി.എ.സജീവ്കുമാര്‍, വിനോദ്, ബാലസുബ്രഹ്മണ്യം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: