കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാകുന്നു. പോലീസും മോട്ടോര്‍ വാഹന വകുപ്പും നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി ഒരാഴ്ച്ചക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകും.
നഗരത്തിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കി പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തുന്നതാണ് പദ്ധതി. പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ്, കെ.എസ്.ആര്.ടി.സി ഡിപ്പോ പരിസരം, റെയില്‍വെ സ്റ്റേഷന് പരിസരം, കറന്തക്കാട്, ബാങ്ക് റോഡ് എന്നിവിടങ്ങളിലായിരിക്കും പേ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തുക.
അശാസ്ത്രീയമായി നടക്കുന്ന വാഹന പാര്‍ക്കിംഗ് ആണ് നഗരത്തിലെ ഗതാഗതകുരുക്കിന് കാരണമാകുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
വിദ്യാനഗര്‍ ബി സി റോഡു മുതല്‍ റെയില്‍വെ സ്റ്റേഷന് വരെയും ജാല്‍സൂര്‍ ജംഗ്ഷന് മുതല്‍ കറന്തക്കാട് വരെയും കറന്തക്കാട് മുതല്‍ പുതിയ ബസ്സ്റ്റാന്റ് വരെയും പദ്ധതി നിലവില്‍ വരുന്നതോടെ പൊതു സ്ഥലങ്ങളിലെ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. നായക്സ് റോഡില്‍ വണ്‍വെ ഗതാഗത സംവിധാനമേര്‍പ്പെടുത്താനും തീരുമാനിച്ചു.
പാര്‍ക്കിംഗ് എരിയ നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി നടത്തിയ സ്ഥല പരിശോധനയില്‍ കാസര്‍കോട് സി ഐ അബ്ദുള്‍ റഹിം, എം വി ഐ എ.കെ രാജീവന്, നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ബിഎംഎസ് ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയന് പ്രസിഡന്റ് എ.കേശവ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: