മേപ്പാടി : ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണമെന്ന് ഭാരതീയ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ആവശ്യപ്പെട്ടു. തൊഴിലാളികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച് തോട്ടം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുമ്പോള്‍ അവരെ ഇല്ലായ്മ ചെയ്യാനാണ് ഉടമകളുടെ ശ്രമം.
രാജ്യസഭാംഗവും മുസ്ലീം ലീഗ് നേതാവുമായ എസ്റ്റേറ്റ് ഉടമ അബ്ദുള്‍ വഹാബിന്റെ നടപടി അംഗീകരിക്കാനാവില്ല. മുന്നൂറിലധികം തൊഴിലാളികളുള്ള എസ്റ്റേറ്റ് അടച്ചുപൂട്ടുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നതിനായാണ്. എസ്റ്റേറ്റ് ഭൂമി തുണ്ടംതുണ്ടമാക്കി മാറ്റുകയും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുപ്പിക്കാനുമാണ് കമ്പനിയുടെ ശ്രമം. എസ്റ്റേറ്റില്‍ നിന്നും നിര്‍ബന്ധിത വിആര്‍എസിന് നോട്ടീസ് നല്കി തൊഴിലാളികളെ മാനസികമായി മടുപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് എസ്റ്റേറ്റ് പൂട്ടിയത്. എത്രയും പെട്ടന്ന് തോട്ടം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു.
ഭാരതീയ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്) ജില്ലാ പ്രസിഡന്റ് പി.കെ. അച്ചുതന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാസെക്രട്ടറി പി.കെ. മുരളീധരന്, നേതാക്കളായ എന്‍.പി.ചന്ദ്രന്, പി.വി.ശ്രീനാവാസന്‍, നാരായണന്, അപ്പൂട്ടി, ഇ.എം.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: