കൊടുവള്ളി: കൊടുവള്ളിയില്‍ രേഖകളില്ലാത്ത 44 ലക്ഷം രൂപ പോലീസ് പിടികൂടി. ദേശീയപാതയില്‍ വെണ്ണക്കോടിന് സമീപം ചൊവ്വാഴ്‌ച്ച രാത്രി 9 മണിയോടെ വാഹനപരിശോധനക്കിടെ താമരശ്ശേരി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 30 ലക്ഷം പിടികൂടിയത്. കാറില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് കൊണ്ടുവരികയായിരുന്നു പണം. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി പുഴങ്കര ബഷീര്‍ (52) നെ പിടികൂടി താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ബുധനാഴ്‌ച്ച രാവിലെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടമ്മല്‍പോയില്‍ സ്വദേശി ഗഫൂറിനെ രേഖകളില്ലാത്ത 1.25 ലക്ഷം രൂപയുമായി കൊടുവള്ളി പോലീസ് പിടികൂടി.ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശി മാക്‌സ് ഫൈസലിന്റെ സ്ഥാപനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ 12.75 ലക്ഷത്തോളം രൂപയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
















